മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചെത്തി വിസ് എയർ; ദുബായ്, അബുദാബി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് സർവീസുകൾ

വിമാനങ്ങളുടെ കൃത്യമായ സമയക്രമം വരും ദിവസങ്ങളിൽ മാത്രമേ ലഭ്യമാകൂ

മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചെത്തി വിസ് എയർ; ദുബായ്, അബുദാബി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് സർവീസുകൾ
dot image

ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും സജീവമാക്കാനൊരുങ്ങി യൂറോപ്യൻ ബജറ്റ് എയർലൈനായ 'വിസ് എയർ' (Wizz Air). യുഎഇയിലെ ദുബായ്, അബുദാബി കൂടാതെ സൗദി അറേബ്യയിലെ ജിദ്ദ, ജോർദാനിലെ അമ്മാൻ എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് കമ്പനി പുനരാരംഭിക്കുന്നത്. നാല് പ്രധാന മിഡിൽ ഈസ്റ്റ് നഗരങ്ങളിലായി ആഴ്ചയിൽ 49 വിമാന സർവീസുകളും 12 പുതിയ റൂട്ടുകളും അവതരിപ്പിക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

പുതിയ റൂട്ടുകളുടെ പ്രഖ്യാപനം നടത്തിയെങ്കിലും ഏതൊക്കെ വിമാനത്താവളങ്ങളിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുകയെന്നോ ഏതൊക്കെ തീയതി മുതലായിരിക്കും വിമാനങ്ങൾ പറന്നുയരുകയെന്നോ ഉള്ള വിവരങ്ങൾ വിസ് എയർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങളുടെ കൃത്യമായ സമയക്രമം വരും ദിവസങ്ങളിൽ മാത്രമേ ലഭ്യമാകൂ. എങ്കിലും യാത്രക്കാർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

നേരത്തെ പ്രതികൂലമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും കടുത്ത ചൂട് മൂലം വിമാന എൻജിനുകൾക്കുണ്ടാകുന്ന സാങ്കേതിക തകരാറുകളും ചൂണ്ടിക്കാട്ടി അബൂദബി കേന്ദ്രീകരിച്ചുള്ള പ്രവർത്തനം കമ്പനി നിർത്തിവെച്ചിരുന്നു. 2020-ൽ ആരംഭിച്ച അബുദാബി ബേസിലെ സർവീസുകൾ പൂർണ്ണമായി അവസാനിപ്പിച്ച ശേഷവും യൂറോപ്പിലെ മറ്റ് കേന്ദ്രങ്ങളിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള ചില സർവീസുകൾ വിസ് എയർ തുടരുന്നുണ്ടായിരുന്നു. എന്നാൽ പുതിയ പ്രഖ്യാപനത്തോടെ കുറഞ്ഞ നിരക്കിൽ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വിസ് എയറിന്റെ തിരിച്ചുവരവ് വലിയ ആശ്വാസമാകും.

Content Highlights: Wizz Air has resumed services to the Middle East, including destinations such as Dubai and Abu Dhabi. The airline’s return provides additional travel options to passengers flying between the region and other destinations served by Wizz Air.

dot image
To advertise here,contact us
dot image