

വിജയ് ദേവരകൊണ്ട നായകനാകുന്ന പാന്‍-ഇന്ത്യന്‍ ചരിത്ര പീരിയഡ് ആക്ഷന്‍ ബിഗ് ബജറ്റ് ചിത്രം 'രണബാലി'യുടെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരില്‍ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയില്‍ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് ടീസറില്‍ വിജയ് ദേവരകൊണ്ട എത്തിയിരിക്കുന്നത്. വിജയദശമി ആഘോഷങ്ങളുടെ സമയത്ത് ഒക്ടോബര്‍ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം എത്തും.
1876 മുതല്‍ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവന്‍ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയില്‍ അക്കാലത്ത് നടന്ന യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മദ്രാസ് പ്രസിഡന്‍സിയില്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച ഭീകരമായ പട്ടിണിയും പീഡനങ്ങളുമാണ് ടീസറിന്റെ തുടക്കത്തില്‍ കാണിക്കുന്നത്. ക്രൂരനായ സര്‍ തിയോഡോര്‍ ഹെക്ടര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യക്കാരുടെ ധാന്യങ്ങള്‍ പൂര്‍ണ്ണമായും കൊള്ളയടിക്കപ്പെടുന്നു.
ഈ അടിച്ചമര്‍ത്തലിനും ക്രൂരതയ്ക്കുമെതിരെ 'സിംഗനമല ബൊബ്ബിലി രണബാലി' എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട പോരാട്ടത്തിനിറങ്ങുന്നു. തന്റെ നാടിന്റെയും ജനങ്ങളുടെയും സംരക്ഷണത്തിനായി വാളെടുക്കുന്ന രണബാലിയുടെ മാസ്സ് ആക്ഷന്‍ രംഗങ്ങളാണ് ടീസറിലെ പ്രധാന ആകര്‍ഷണം. 'സിംഗനമല ബൊബ്ബിലി രണബാലി' എന്ന വിജയ് ദേവരകൊണ്ടയുടെ ഇന്‍ട്രോ ഡയലോഗും, തന്റെ കാവലില്‍ തന്റെ ഗ്രാമത്തിന്റെ അതിര്‍ത്തി കടന്ന് ഒരു ധാന്യമണി പോലും പുറത്തുപോകില്ലെന്ന ശപഥവുമാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. ടീസറിന്റെ അവസാനത്തില്‍ ഗുഹയില്‍ നിന്ന് പുറത്തുവരുന്ന ഒരു നിഗൂഢ കൈയും വിചിത്രമായ ദ്രാവകം അടങ്ങിയ മണ്‍പാത്രവും കഥയിലെ വലിയ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍-ഇന്ത്യന്‍ ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ടി-സീരീസ് ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഈ ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേണ്‍സ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അര്‍ണോള്‍ഡ് വോസ്ലൂ എത്തുന്നത്. സര്‍ തിയോഡോര്‍ ഹെക്ടര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.
വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. ചിത്രത്തില്‍ ഇരുവരുടേയും പ്രണയാര്‍ദ്ര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ 'ഏന്‍ന്തയ്യ സാമി…' എന്ന മനോഹരമായ ഗാനം പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 'രണബാലി'യുടെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്സും രശ്മിക, വിജയ് ദേവരകൊണ്ട ബെര്‍ത്‌ഡേ സ്‌പെഷല്‍ വീഡിയോയും റിലീസ് പോസ്റ്ററും സോഷ്യല്‍ മീഡിയയിലാകെ തരംഗമായിരുന്നു. പിരിയോഡിക് ഡ്രാമായായി എത്തുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.
ചിത്രത്തില്‍ 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. 'ഗീതാ ഗോവിന്ദം', 'ഡിയര്‍ കോമ്രേഡ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഗുല്‍ഷന്‍ കുമാര്‍, ഭുഷന്‍ കുമാര്‍, ടി സീരീസ് ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്‌കാരമാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാന്‍-ഇന്ത്യന്‍ തലത്തില്‍ പുറത്തിറങ്ങുന്ന 'രണബാലി' ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ പ്രോജക്റ്റുകളില്‍ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
നിര്‍മ്മാതാക്കള്‍: നവീന്‍ യേര്‍നേനി വൈ രവിശങ്കര്‍, സഹ നിര്‍മ്മാതാവ്: അനുരാഗ് പര്‍വ്വതനേനി, സഹ നിര്‍മ്മാതാവ്: ശിവ ചനാന, പ്രസിഡന്റ് (ടി-സീരീസ്): നീരജ് കല്യാണ്‍, സിഇഒ: ചെറി, സംഗീതം: അജയ് - അതുല്‍, ക്യാമറ: നീരവ് ഷാ, ജിഷ്ണു ഭട്ടാചാര്യ, എഡിറ്റിംഗ്: കാര്‍ത്തിക ശ്രീനിവാസ് ആര്‍, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശിവം റാവു നാഗസന്‍, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ആര്‍ ചന്ദ്രശേഖര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടര്‍: കൃതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: അര്‍ച്ചന റാവു, കലാസംവിധായകന്‍: വിത്തല്‍ കോസാനം, VFX സൂപ്പര്‍വൈസര്‍: സുനില്‍ രാജു ചിന്ത, ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍: യാനിക്ക് ബെന്‍, ആന്‍ഡി ലോംഗ് ഗുയെന്‍, റോബിന്‍ സുബ്ബു, സൗണ്ട് ഡിസൈനര്‍: രഘുനാഥ് കെമിഷെട്ടി, പബ്ലിസിറ്റി ഡിസൈനര്‍: കബിലന്‍ ചെല്ലിയ, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.
Content Highlights: Vijay Deverakonda appears as a fierce warrior; the 'Ranabali' teaser has been released, sparking excitement and awe. The film hits theaters on October 16.