

കുവൈറ്റില്‍ അവധിയിലുള്ള മുഴുവന്‍ ആരോഗ്യ മന്ത്രാലയം ജീവനക്കാരും ഉടന്‍ ജോലയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശം. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ വിദേശത്ത് കഴിയുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്.
തിരിച്ചെത്തുന്ന ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചതായി വ്യക്തമാക്കുന്ന ഔദ്യോഗിക കത്ത് മന്ത്രാലയത്തിന് സമര്‍പ്പിക്കണം. വകുപ്പ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ആണ് സമര്‍പ്പിക്കേണ്ടത്. വാര്‍ഷിക അവധിയിലുള്ള ജീവനക്കാര്‍ തങ്ങളുടെ അവധി അപേക്ഷയുടെ പകര്‍പ്പിനൊപ്പം കുവൈറ്റ് മന്ത്രാലയത്തിന്റെ സഹേല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമായ എന്‍ട്രി-എക്‌സിറ്റ് റെക്കോര്‍ഡുകളും ഹാജരാക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.
Content Highlights: Kuwait orders all Ministry of Health employees currently on leave to return to work, indicating heightened readiness in the healthcare sector