ഇറാനിൽ തുടരുന്ന പ്രക്ഷോഭം; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ ഇന്നും റദ്ദാക്കി

യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും ഫ്‌ളൈ ദുബായ് അധികൃതര്‍

ഇറാനിൽ തുടരുന്ന പ്രക്ഷോഭം; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ ഇന്നും റദ്ദാക്കി
dot image

ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നും റദ്ദാക്കി ദുബായുടെ പ്രമുഖ വിമാന കമ്പനിയായ ഫ്‌ളൈ ദുബായ്. ബുഷെഹര്‍, എസ്ഫഹാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും നിരവധി സര്‍വീസുകള്‍ ഫ്‌ളൈ ദുബായ് റദ്ദാക്കിയിരുന്നു. റീബുക്കിംഗിനും റീഫണ്ട് ഓപ്ഷനുകള്‍ക്കുമായി യാത്രക്കാര്‍ എയര്‍ലൈനെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

ഫ്‌ളൈ ദൂബായുടെ കോണ്‍ടാക്റ്റ് സെന്റര്‍, ട്രാവല്‍ ഷോപ്പ്, ട്രാവല്‍ ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്ന് സേവനം ലഭിക്കും. ഉപഭോക്താക്കള്‍ മാനേജ് യുവര്‍ ബുക്കിംഗ് സന്ദര്‍ശിച്ച് അവരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും വെബ്‌സൈറ്റില്‍ ഫ്ലൈറ്റുകളുടെ സ്റ്റാറ്റസ് പരിശോധിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും ഫ്‌ളൈ ദുബായ് അധികൃതര്‍ പറഞ്ഞു.

​അതിനിടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭം ഇറാനിൽ തുടരുകയാണ്. ആദ്യം ടെഹ്റാനിലും ചില ന​ഗരങ്ങളിലും മാത്രമായിരുന്നു പ്രക്ഷോഭം നടന്നത്. എന്നാൽ വളരെ വേ​ഗത്തിൽ തന്നെ രാജ്യത്തുടനീളം പ്രക്ഷോഭം ആളിപ്പടർന്നു. ഇതോടെ അധികൃതർ ഇറാനിൽ പൂർണ്ണമായ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോപങ്ങളിൽ ഇതുവരെ 45 പേർ കൊല്ലപ്പെടുകയും 2,500 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണിലുണ്ടായ ഇസ്രയേൽ-യുഎസ് ആക്രമണങ്ങളും ഇറാന്റെ ആണവ പദ്ധതികളെത്തുടർന്ന് രാജ്യാന്തരതലത്തിൽ ഏർപ്പെടുത്തിയ ഉപരോധങ്ങളുമാണ് സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമായത്. അമേരിക്കൻ ഡോളറിനെതിരെ ഇറാനിയൻ കറൻസിയായ 'റിയാലിന്റെ' മൂല്യം പകുതിയായി ഇടിഞ്ഞു. ഇത് രാജ്യത്തെ പണപ്പെരുപ്പം കുത്തനെ ഉയർത്തി.

പെട്രോൾ വിലവർധനയ്‌ക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണത്തിന്റെയും വില സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അധികമായി. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് വ്യാപാരികളാണ് കടകളടച്ച് ആദ്യം രംഗത്തിറങ്ങിയത്. വൈകാതെ വിദ്യാർത്ഥികളും യുവാക്കളും തെരുവിലിറങ്ങിയതോടെ പ്രതിഷേധം ജനകീയ പ്രക്ഷോഭമായി മാറി.

Content Highlights: Ongoing protests in Iran have disrupted air travel, with several flights between Dubai and Iranian cities cancelled again today due to nationwide unrest and a communication blackout that has forced airlines such as flydubai and others to suspend or cancel services. Officials are monitoring the situation and advising travellers to contact airlines for rebooking or refund options as the unrest continues

dot image
To advertise here,contact us
dot image