

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ഒറ്റ ദിവസം കൊണ്ട് പരാശക്തി ബോക്സ് ഓഫീസിൽ നിന്ന് നേടിയ കളക്ഷൻ ആണ് ശ്രദ്ധ നേടുന്നത്. 27 കോടിയാണ് ചിത്രം ആഗോളതത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.
വിജയ് ചിത്രം ജനനായകനും ഒന്നിച്ചായിരുന്നു സിനിമ തിയേറ്ററിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ജനനായകൻ സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത് വലിയ വിവാദമാണ് സൃഷ്ടിക്കുകയാണ്. ജനനായകനും പരാശക്തിയും ഒരുമിച്ച് തിയേറ്ററുകളിലെത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ശിവകാർത്തികേയൻ നേരത്തെ പറഞ്ഞിരുന്നു. ഒപ്പം എത്തിയിരുന്നേൽ ചിലപ്പോൾ പരാശക്തിയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയേനെ എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്.
ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനെതിരെ തമിഴ് നാട്ടിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിജയ് ചിത്രം ജന നായകനുമായിട്ടായിരുന്നു സിനിമയുടെ ക്ലാഷ് തീരുമാനിച്ചിരുന്നത്.
#Parasakthi grossed 27crs WW🔥
— AmuthaBharathi (@CinemaWithAB) January 11, 2026
Continuous Double Digit Day-1 gross for Sivakarthikeyan following Amaran & Madharaasi👌
Today also the film is having superb occupancy everywhere !! pic.twitter.com/OsfZPN3DrI
ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.
Content Highlights: Sivakarthikeyan is riding a massive box office wave as Parashakti continues to earn crores and gain momentum.