

മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" തിയേറ്ററുകളിൽ 100 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസിന്റെ കാലത്തും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഒരു ചിത്രം 100 ദിനങ്ങൾ തിയേറ്ററുകളിൽ പിന്നിടുന്ന അപൂർവ നേട്ടമാണ് ലോകയെ തേടിയെത്തിയത്. സിനിമയുടെ ആഗോള കളക്ഷന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
100 ദിനങ്ങൾ പിന്നിട്ട ചിത്രം കേരളത്തിൽ നിന്ന് നേടിയത് 121.95 കോടിയാണ്. തമിഴ്‌നാട്ടിൽ നിന്നും 24.65 കോടിയും കർണാടകയിൽ നിന്നും 14.70 കോടിയും ലോകയ്ക്ക് നേടാനായി. തെലുങ്ക് മാർക്കറ്റിൽ നിന്ന് 13.57 കോടി വാരിക്കൂട്ടിയ സിനിമ നോർത്ത് ഇന്ത്യയിൽ നിന്ന് നേടിയത് 7.58 കോടിയാണ്. വലിയ വരവേൽപ്പാണ് സിനിമയ്ക്ക് നോർത്തിൽ ലഭിച്ചത്. ഓവർസീസ് മാർക്കറ്റിൽ നിന്നും 120.2 കോടിയാണ് സിനിമ വാരിക്കൂട്ടിയത്. ആകെത്തുകയിൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 302.65 കോടിയാണ് ലോകയുടെ ഫൈനൽ കളക്ഷൻ.
ചിത്രം ഇപ്പോൾ ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. ഒക്ടോബർ 31നു സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തീയേറ്ററുകളിൽ റെക്കോർഡുകൾ തകർക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒടിടിയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ കൂടാതെ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.
#Lokah WW Final
— Southwood (@Southwoodoffl) December 13, 2025
Kerala ₹121.95cr
Tamil Nadu ₹24.65cr
Karnataka ₹14.70cr
AP/TG ₹13.57cr
North India ₹7.58cr
Middle East $8.51M
North America $2.15M
UK & Ireland $1.415M
Australia & NZ $734K
Germany $375K
ROE & ROW $360K
Overseas $13.544M [₹120.2cr]
Total ₹302.65cr pic.twitter.com/xlLs0J8inu
ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ " ലോക ചാപ്റ്റർ 2" യിൽ ടോവിനോ തോമസ് ആണ് നായകൻ. ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ ,കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് - സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.
Content Highlights: Lokah Box office collection report details