സ്വകാര്യമേഖല ജീവനക്കാരുടെ ശമ്പള വിതരണം വേ​ഗത്തിലാക്കും; നടപടിയുമായി യുഎഇ

ശമ്പളം നല്‍കാന്‍ വൈകുന്ന തൊഴിലുടമക്ക് എതിരായ നടപടി കൂടുതല്‍ ശക്തമാക്കും.

സ്വകാര്യമേഖല ജീവനക്കാരുടെ ശമ്പള വിതരണം വേ​ഗത്തിലാക്കും; നടപടിയുമായി യുഎഇ
dot image

യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണം കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമാക്കുന്നതിനായി വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം പരിഷ്‌കരിച്ചു. തൊഴിലാളികള്‍ക്ക് സമയബന്ധിതമായി വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. വേതനം നല്‍കാന്‍ വൈകുന്ന തൊഴിലുടമക്ക് എതിരായ നടപടി കൂടുതല്‍ ശക്തമാക്കും.

മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവും സെന്‍ട്രല്‍ ബാങ്കും തമ്മില്‍ നേരിട്ടുള്ള ഡേറ്റാ ഏകീകരണത്തിലൂടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. സുതാര്യത വര്‍ദ്ധിപ്പിക്കാനും വേതന വിഷയങ്ങളിലെ തര്‍ക്കങ്ങള്‍ കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

99 ശതമാനത്തിലധികം തൊഴിലാളികളെ ഉള്‍ക്കൊള്ളുന്ന ഡബ്ല്യുപിഎസ് സംവിധാനം വഴി പ്രതിമാസം 35 ബില്യണ്‍ ദിര്‍ഹത്തിലധികം ശമ്പളമാണ് കൈമാറ്റം ചെയ്യുന്നത്. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമിടയിലുളള ബന്ധം കൂടുതല്‍ സുതാര്യമാക്കാനും നീതിയുക്തവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് മാനവ വിഭവശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം അറിയിച്ചു.

Content Highlights: UAE launches new update for the Wage Protection System

dot image
To advertise here,contact us
dot image