പലിശ നിരക്കുകൾ കുറച്ച് യുഎഇ സെൻട്രൽ ബാങ്ക്; പുതിയ നിരക്ക് പ്രാബല്യത്തിൽ

പുതുക്കിയ വായ്പ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു

പലിശ നിരക്കുകൾ കുറച്ച് യുഎഇ സെൻട്രൽ ബാങ്ക്; പുതിയ നിരക്ക് പ്രാബല്യത്തിൽ
dot image

പലിശ നിരക്കുകള്‍ കുറച്ച് യുഎഇ സെന്‍ട്രല്‍ ബാങ്ക്. കാല്‍ ശതമാനമാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിന് പിന്നാലെയാണ് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പ്രഖ്യാപനം. പുതുക്കിയ വായ്പ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ വായ്പ ചിലവുകള്‍ കുറയും.

മോര്‍ട്ട്ഗേജ് നിരക്കുകള്‍ 3.75 ശതമാനമായി ചുരുങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. നിലവിലില്‍ ഇത് 4.25 ശതമാനമാണ്. ഭവന വാഹന വായ്പകളുടെ പലിശനിരക്ക് കുറയുന്നതിന് പുറമെ നിലവിലുള്ള വായ്പകളെ റീഫിനാന്‍സ് ചെയ്യാനും കുറഞ്ഞ പലിശ നിരക്ക് സഹായിക്കും.

Content Highlights: UAE Central Bank cuts interest rates after US Fed move

dot image
To advertise here,contact us
dot image