

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ 17 പേർ മരിച്ചു. 21 തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. അസമിലെ ടിന്‍സുകിയ ജില്ലയില്‍ നിന്നുള്ള ദിവസക്കൂലിക്കാരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തിങ്കളാഴ്ച്ച സംഭവിച്ച അപകടത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ മലമ്പ്രദേശത്തുകൂടി കടന്ന് പോയ വാഹനമാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ അടുത്ത ടൗണിലെത്തി അധികാരികളെ അറിയിച്ചപ്പോളാണ് അപകട വാര്‍ത്ത പുറത്ത് വന്നത്. അസമിലെ ദിബ്രുഗഡില്‍ നിന്ന് എന്‍ഡിആര്‍എഫ് സംഘത്തെ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി വിന്യസിച്ചിട്ടുണ്ട്.
സംഭവത്തില്‍ നിരവധി പുറത്തെടുത്തു. ഏകദേശം 10,000 അടി താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ ട്രക്ക് തകര്‍ന്ന് ആളുകള്‍ അകത്ത് പെട്ട് പോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. അപകടം നടന്ന സ്ഥലം ദുര്‍ഘടമായ പ്രദേശമാണ്. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമായതിനാല്‍ സുരക്ഷാപരമായ കാര്യങ്ങളും പ്രശ്‌നമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight; 17 Assam Residents Killed, 7 Missing After Truck Plunges into Gorge in Arunachal Pradesh