

ദുബായിലെ റോഡുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി അനധികൃത ട്രക്ക് പാര്‍ക്കിംഗിനെതിരെ ദുബായ് ആര്‍ടിഎ പരിശോധനാ കാംപയിന്‍ ആരംഭിച്ചു. പ്രധാന റോഡുകളിലും പാലങ്ങള്‍ക്കടിയിലും ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയാണ് നടപടി. ട്രാഫിക് തടസ്സപ്പെടുത്തുന്ന പ്രവണതകള്‍ തടയുകയാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യമെന്ന് ആര്‍ടിഎ വ്യക്തമാക്കി.
നിയമലംഘനങ്ങള്‍ നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് 5,000 ദിര്‍ഹം മുതല്‍ പിഴ ചുമത്തും. ഗുരുതരമായതോ ആവര്‍ത്തിച്ചുള്ളതോ ആയ കേസുകളില്‍ പിഴ 2,00,000 ദിര്‍ഹം വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഡ്രൈവര്‍മാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി ദുബായില്‍ 14 പ്രത്യേക ട്രക്ക് വിശ്രമ കേന്ദ്രങ്ങള്‍ ആര്‍ടിഎ സജ്ജമാക്കിയിട്ടുണ്ട്.
പ്രാര്‍ത്ഥനാ മുറികള്‍, ഡീസല്‍ സ്റ്റേഷനുകള്‍, റസ്റ്ററന്റുകള്‍, മെയിന്റനന്‍സ് വര്‍ക്ക്ഷോപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. റോഡ് നിയമങ്ങള്‍ പാലിക്കണമെന്നും അനധികൃത പാര്‍ക്കിങ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ട്രക്ക് ഡ്രൈവര്‍മാരോടും ചരക്ക് കമ്പനികളോടും ആര്‍ടിഎ അഭ്യര്‍ത്ഥിച്ചു.
Content Highlights: Dubai Traffic Plan: RTA Launches Campaign