ഷാര്‍ജയിലെ എമിറേറ്റ്‌സ് റോഡില്‍ ഗതാഗത നിയന്ത്രണം

ഷാര്‍ജയിലെ റോഡ് ഉപയോക്താക്കള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു

ഷാര്‍ജയിലെ എമിറേറ്റ്‌സ് റോഡില്‍ ഗതാഗത നിയന്ത്രണം
dot image

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാര്‍ജയിലെ എമിറേറ്റ്‌സ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. റാസല്‍ഖൈമയില്‍ നിന്ന് അല്‍ ദൈദിലേക്ക് വരുന്ന ഏഴാം നമ്പര്‍ പാലത്തിനടുത്തുള്ള സ്ലിപ്പ് റോഡാണ് അടച്ചത്. യാത്രക്കാര്‍ക്ക് ബദല്‍ മാര്‍ഗങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആറാം നമ്പര്‍ പാലത്തിലൂടെയോ ഖോര്‍ഫക്കാന്‍ റോഡ് ടണലിലൂടെയോ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാമെന്ന് ആര്‍ടിഎ വ്യക്തമാക്കി. എമിറേറ്റില്‍ നിലനില്‍ക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഷാര്‍ജയിലെ റോഡ് ഉപയോക്താക്കള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Content Highlights: Sharjah Emirates Road is in under Traffic restriction

dot image
To advertise here,contact us
dot image