സഞ്ജുവിന് വീണ്ടും അവഗണന; രണ്ടാം ടി20 യിൽ പ്രോട്ടീസിനെതിരെ ഇന്ത്യ ആദ്യം ബൗൾ ചെയ്യും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബൗൾ ചെയ്യും

സഞ്ജുവിന് വീണ്ടും അവഗണന; രണ്ടാം ടി20 യിൽ പ്രോട്ടീസിനെതിരെ ഇന്ത്യ ആദ്യം ബൗൾ ചെയ്യും
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബൗൾ ചെയ്യും. ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യമായി പുരുഷ അന്താരാഷ്ട്ര മത്സരത്തിന് വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലന്‍പൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം. കട്ടക്കിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ‌ കൂറ്റൻ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇന്നും ഇടംലഭിച്ചില്ല. ഒന്നാം ടി 20 മത്സരത്തിലെ ഇലവനിൽ നിന്ന് ഒരു മാറ്റവുമില്ലാതെയാണ് ടീം ഇറങ്ങുന്നത്. സഞ്ജുവിന് പകരം ജിതേഷ് ശര്‍മ തന്നെയാണ് വിക്കറ്റ് കീപ്പർ. കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരും പുറത്തിരിക്കേണ്ടിവരും.

ഇന്ത്യ പ്ലേയിങ് ഇലവന്‍: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

Content Highlights: IND vs 2NDT20: India win toss , choose to bowl first, Sanju Samson Out

dot image
To advertise here,contact us
dot image