വല്ലാത്തൊരു ഭാഗ്യം!: ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് ദിവസത്തിനിടെ രണ്ട് തവണ വിജയിയായി ഇന്ത്യൻ വനിത

ദുബായിൽ ഐടി മേഖലയിലാണ് സരിത ജോലി ചെയ്യുന്നത്

വല്ലാത്തൊരു ഭാഗ്യം!: ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് ദിവസത്തിനിടെ രണ്ട് തവണ വിജയിയായി ഇന്ത്യൻ വനിത
dot image

അബുദബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് ദിവസത്തിലായി രണ്ട് തവണ ഭാ​ഗ്യം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി വനിത. ആന്ധ്രാപ്രദേശുകാരിയായ സരിത ശേഖറിനാണ് അബുദബിയിലെ യാസ് മറീന സർക്യൂട്ടിൽ നടന്ന ബി​ഗ് ടിക്കറ്റിന്റെ ലക്ഷ്വറി റേസ് ആൻഡ് യോട്ട് നറുക്കെടുപ്പിലാണ് സരിതയ്ക്ക് തുടർച്ചയായി സമ്മാനം ലഭിച്ചത്. ലക്ഷ്വറി റേസ് ആൻഡ് യോട്ടിന്റെ നറുക്കെടുപ്പിലെ 30 ഭാ​ഗ്യശാലികളിൽ ഒരാളായിരുന്നു സരിത.

ആദ്യ ദിവസത്തെ നറുക്കെടുപ്പിൽ സരിതയ്ക്ക് 10,000 ദിർഹം സമ്മാനം ലഭിച്ചു. രണ്ടാം ദിവസം അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് നടന്നത്. നറുക്കെടുപ്പിനായി ബി​ഗ് ടിക്കറ്റ് അവതാരകൻ സരിതയെ വേദിയിലേക്ക് ക്ഷണിച്ചു. വീണ്ടും സരിതയുടെ നമ്പറാണ് നറുക്കായി വീണത്. ഇത്തവണയും 10,000 ദിർഹമാണ് സരിത സ്വന്തമാക്കിയത്.

ദുബായിൽ ഐടി മേഖലിയാണ് സരിത ജോലി ചെയ്യുന്നത്. 'നറുക്കെടുപ്പിൽ ഞാൻ ആരുടെ നമ്പരാണ് തിരഞ്ഞെടുത്തതെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു, എന്നിട്ട് എൻ്റെ സ്വന്തം നമ്പർ നോക്കാൻ ബി​ഗ് ടിക്കറ്റ് അവതാരകർ എന്നോട് പറഞ്ഞു. ഞാൻ എൻ്റെ തന്നെ വിജയിച്ച നമ്പർ ആണ് തിരഞ്ഞെടുത്തത്.' നറുക്കെടുപ്പിന് പിന്നാലെ സരിത പ്രതികരിച്ചു.

'കഴിഞ്ഞ ആറ്, ഏഴ് വർഷമായി ഞാൻ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. ഞങ്ങൾ 10 പേരുടെ ഒരു ഗ്രൂപ്പാണ്. ചിലപ്പോൾ 15 പേർ വരെ ഉണ്ടാകും. എല്ലാവരും സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ്. ഇതാദ്യമായാണ് ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയാകുന്നത്,' സരിത വ്യക്തമാക്കി.

അതിനിടെ ഈ മാസം ആദ്യം നടന്ന അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 25 മില്യണ്‍ ദിര്‍ഹത്തിന്റെ ജാക്ക്പോട്ട് സമ്മാനം മലയാളിയാണ് സ്വന്തമാക്കിയത്. സൗദി അറേബ്യയില്‍ ഗുണനിലവാര നിയന്ത്രണ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന പി വി രാജനാണ് ഗ്രാന്‍ഡ് പ്രൈസ് നേടിയത്. സമ്മാനത്തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് രാജന്‍ വ്യക്തമാക്കിയിരുന്നു.

30 വര്‍ഷമായി സൗദി അറേബ്യയിലെ താമസക്കാരനാണ് മലയാളിയായ രാജന്‍. 15 വര്‍ഷമായി ബിഗ് ടിക്കറ്റ് സ്ഥിരമായി എടുക്കുന്നുണ്ട്. നവംബര്‍ 9ന് വാങ്ങിയ 282824 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് 25 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് രാജനെ തേടിയെത്തിയത്. അപ്രതീക്ഷിത ഭാഗ്യം ലഭിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നായിരുന്നു 52 കാരനായ രാജന്റെ പ്രതികരണം. സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ഗ്രൂപ്പായാണ് വാങ്ങിയതെന്നും സമ്മാനത്തുക സഹപ്രവര്‍ത്തകരുമായി പങ്കിടുമെന്നും രാജൻ പറഞ്ഞു.

സ്വന്തം വിഹിതത്തിന്റെ വലിയൊരു ശതമാനം തുക ചാരിറ്റി പ്രവര്‍ത്തനത്തിനായി വിനിയോഗിക്കാനാണ് രാജന്റെ തീരുമാനം. കുടുംബത്തിന് പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ ചെറിയ വിഹിതം ഉപയോഗിക്കുമെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാന്‍ഡ് പ്രൈസിന് പുറമേ, പത്ത് ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം ആശ്വാസ സമ്മാനങ്ങളും ലഭിച്ചു.

Content Highlights: Abu Dhabi Big Ticket: Indian Woman Wins Lottery Twice In Two Days

dot image
To advertise here,contact us
dot image