

ഐക്യരാഷ്ട്ര സഭയുടെ 2026ലെ ആഗോള മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ ഭരണകൂടം 55 കോടി ഡോളര്‍ സംഭാവന ചെയ്യും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആഗോള തലത്തില്‍ 13.5 കോടി ആളുകളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് 3,300 കോടി ഡോളര്‍ സമാഹരിക്കാനാണ് യുഎന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ദുരന്തങ്ങളും പ്രതിസന്ധികളും നേരിടുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സഹായം ഉറപ്പാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് സഹായം ലഭ്യമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: UAE has pledged 550 million dollar to the UN's 2026 Global Humanitarian Overview