ആവേശമായി ബ്യൂട്ടിവേൾഡ് മിഡിൽ ഈസ്റ്റ്; സൗന്ദര്യ ലോകത്തെ വിസ്മയം അവതരിപ്പിച്ച് ദുബായ്

മേളയുടെ പ്രധാന സ്‌പോണ്‍സറായ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്രാഗ്രന്‍സ് വേള്‍ഡ് എന്ന സ്ഥാപനത്തിന്റെ സാനിധ്യവും ശ്രദ്ധേയമാണ്

ആവേശമായി ബ്യൂട്ടിവേൾഡ് മിഡിൽ ഈസ്റ്റ്; സൗന്ദര്യ ലോകത്തെ വിസ്മയം അവതരിപ്പിച്ച് ദുബായ്
dot image

സൗന്ദര്യ ലോകത്തെ വിസ്മയങ്ങള്‍ അണിനിരത്തി, ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച ബ്യൂട്ടിവേള്‍ഡ് മിഡില്‍ ഈസ്റ്റ് പ്രദര്‍ശനത്തില്‍ ജനപങ്കാളിത്തമേറുന്നു. 2500-ല്‍ അധികം ആഗോള കമ്പനികള്‍ പങ്കെടുക്കുന്ന മേള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും സുഗന്ധങ്ങളുടെയും വ്യാപാര കേന്ദ്രം കൂടിയാണ്. ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

ആഗോള ഫാഷന്റെ തലസ്ഥാനമായ ഫ്രാന്‍സിന്റെ ട്രീറ്റ്മെന്റുകള്‍ മുതല്‍ മുഖത്തിനു കണ്ണാടിതിളക്കം നല്‍കുന്ന കൊറിയന്‍ ക്രീമുകള്‍ വരെ അണിനിക്കുന്നതാണ് വ്യത്സ്തമായ പ്രദര്‍ശനം. പെര്‍ഫ്യൂമുകള്‍, ചര്‍മ-കേശ സംരക്ഷണം, ഉല്‍പ്പാദന സാങ്കേതികവിദ്യ എന്നിവയും ഇവിടുത്തെ ആകര്‍ഷണമാണ്. മേളയുടെ പ്രധാന സ്‌പോണ്‍സറായ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്രാഗ്രന്‍സ് വേള്‍ഡ് എന്ന സ്ഥാപനത്തിന്റെ സാനിധ്യവും ശ്രദ്ധേയമാണ്.

'പോളണ്ട് മൂസ' എന്നറിയപ്പെടുന്ന മലയാളി സംരംഭകന്റേതായ ബ്രാന്‍ഡ്, 148 രാജ്യങ്ങളിലാണ് സുഗന്ധം എത്തിക്കുന്നത്. തനി നാടന്‍ തേന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 'നെക്ടര്‍' പെര്‍ഫ്യൂമാണ് ഇവര്‍ മേളയില്‍ അവതരിപ്പിച്ചത്. പെര്‍ഫ്യൂം നിര്‍മാണ രംഗത്തെ മറ്റൊരു മലയാളി സാന്നിധ്യമായ യൂസുഫ് മടപ്പന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന്റെ പവലിയനും മേളയിലുണ്ട്.

Content Highlights: Dubai's Beautyworld Middle East Draws Attention

dot image
To advertise here,contact us
dot image