

തിരക്കിട്ട ജീവിതത്തിനിടയില്‍ മുടിയുടെ സംരക്ഷണത്തെ പറ്റി ചിന്തിക്കാനോ അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാനോ നമുക്ക് സമയം ലഭിക്കാറില്ല. ശീലിച്ച പല കാര്യങ്ങളും നമ്മുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതും ആവാം. പലപ്പോഴും ഈ ചെറിയ തെറ്റായ ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ മുടിക്കൊഴിച്ചില്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ കുറഞ്ഞേക്കാം. അത്തരത്തില്‍ ഒന്നാണ് മുടി കഴുകുന്ന രീതി. എല്ലാ ദിവസവും മുടി കഴുകണോ അതോ ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം മുടി കഴുകിയാൽ മതിയോ എന്ന സംശയം പലര്‍ക്കുമുണ്ട്. ആ ചോദ്യത്തിന് ഇപ്പോൾ ഉത്തരവുമായി
എത്തിയിരിക്കുകയാണ് വിദഗ്ധര്‍.
ആഴ്ചയില്‍ എത്ര തവണ തല കഴുകണം ?

ഒരു വ്യക്തി എത്ര തവണ ആഴ്ചയില്‍ മുടി കഴുകണമെന്നത് തീര്‍ത്തും അവരുടെ മുടിയുടെ തരം, ജീവിതശൈലി, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ചിലരുടെ ശരീര പ്രകൃതിക്ക് ദിവസവും മുടി കഴുകേണ്ടി വരും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത് ആഴ്ചയില്‍ രണ്ട് തവണ മാത്രം മതിയായിരിക്കും. ഓരോരുത്തരുടെയും സ്വഭാവവുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ മനസിലാക്കിയാല്‍ മാത്രമേ മുടി എത്ര തവണ കഴുകണമെന്ന് മനസിലാക്കാന്‍ കഴിയുള്ളൂ.
തലയോട്ടിയും കുളിയും
തലയോട്ടിയില്‍ കാണുന്ന സെബം എന്ന മിനുസമാര്‍ന്ന എണ്ണയുടെ ഉല്‍പാദനവും മുടി എത്ര കഴുകണമെന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ധാരാളം സെബം ഉല്‍പാദിപ്പിക്കുന്ന തലയോട്ടി ഇടയ്ക്കിടെ കഴുകുന്നത് നല്ലതാണ്. ഇത്തരത്തില്‍ എണ്ണമയമുള്ള മുടിയുള്ളവര്‍ ഒന്നോ രണ്ടോ ദിവസം കൂടുമ്പോള്‍ മുടി കഴുകുക. ഇനി തലയോട്ടിയില്‍ എണ്ണമയം കുറവുള്ളവര്‍ മൂന്നോ അഞ്ചോ ദിവസം കൂടുമ്പോള്‍ മുടി കഴുകുക. ശരാശരി എണ്ണമയമുള്ള മുടിയാണ് നിങ്ങളുടേതെങ്കില്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ മുടി കഴുകുക.
ഇനി ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് നിങ്ങളുടെ ജീവിതശൈലി. ദിവസവും വ്യായാമം ചെയ്യുകയോ, ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ജീവിക്കുകയോ, ധാരാളം സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ തവണ മുടി കഴുകേണ്ടി വന്നേക്കാം.
Content Highlights- How many times a week is it best to wash your hair? Experts answer the question