

ബഹ്റൈനില്‍ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലും പ്രവാസി തൊഴിലാളികളുടെ നിയമനം സ്വദേശിവത്കരണത്തിന്റെ തോത് അനുസരിച്ചായിരിക്കുമെന്നു റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ദേശം ഇപ്പോള്‍ പാര്‍ലെമെന്റിന്റെ പരിഗണനയിലാണ്. യോഗ്യരായ സ്വദേശി പൗരന്മാരുടെ അനുഭവപരിചയവും വൈദഗ്ധ്യവും ഉള്‍പ്പെടുത്തിയുള്ള ദേശീയ ഡാറ്റാബേസും തയ്യാറാക്കാണനാണ് തീരുമാനം.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് സുപ്രധാന നീക്കം. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ യോഗ്യതയുള്ള സ്വദേശികള്‍ക്കു ഉയര്‍ന്ന തസ്തികകളില്‍ പ്രഥമ പരിഗണന ലഭിക്കും. പാര്‍ലിമെന്റ് അംഗം ഡോ. മുനീര്‍ സറൂര്‍ ആണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വിവിധ തസ്തികകളില്‍ പ്രവാസി ജീവനക്കാര്‍ ദീര്‍ഘകാലം ജോലിചെയ്യുന്നത് കഴിവുള്ള സ്വദേശി പൗരന്മാര്‍ക്ക് അവസരം കുറയാന്‍ സാധ്യതയുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പുതിയ നിയമ പ്രകാരം ഓരോ കമ്പനിയും റിപ്ലേസ്മെന്റ് പദ്ധതി തയാറാക്കണം. നിയമന-പരിശീലന മാര്‍ഗങ്ങള്‍, താഴെ തലം മുതല്‍ ഉന്നത തസ്തികകള്‍ വരെയുള്ള ബഹ്റൈനൈസേഷന്‍ അനുപാതം ഉയര്‍ത്താനുള്ള സമയക്രമം എന്നിവയും രേഖപ്പെടുത്തണം. കമ്പനി സ്വദേശിവല്‍ക്കരണ തോത് അനുസരിച്ചിരിക്കും വിദേശ ജീവനക്കാരുടെ വിസ പുതുക്കി നല്‍കുക.
ചില തസ്തികകളില്‍ അനുയോജ്യനായ ബഹ്റൈന്‍ പൗരന്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് താത്കാലികമായി വിസ പുതുക്കി നല്‍കുകയുള്ളൂ. ഇത്തരം സ്ഥാപങ്ങളില്‍ ജോലി സാധ്യതയില്‍ മുന്‍ഗണന യോഗ്യതയുള്ള സ്വദേശികള്‍ക്കായിരിക്കും. യോഗ്യരായ ബഹ്റൈന്‍ പൗരന്മാരുടെ അനുഭവപരിചയവും വൈദഗ്ധ്യവും ഉള്‍പ്പെടുത്തിയുള്ള ദേശീയ ഡാറ്റാബേസും തയ്യാറാക്കും.
സ്വദേശികള്‍ക്കായി സര്‍വ്വകലാശാല പരിശീലന കേന്ദ്രങ്ങളുമായി ചേര്‍ന്ന് പ്രത്യേക പരിശീലന പരിപാടികള്‍ക്കും രൂപം നല്‍കും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കി തൊഴില്‍ വിപണിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പുതിയ നിര്‍ദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: Bahrain to tighten indigenization in government-affiliated institutions