കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

ഒമാൻ എയർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ
dot image

മലപ്പുറം: കരിപ്പൂ‍ർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ. മസ്കറ്റിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി രാഹുൽ രാജാണ് പിടിയിലായത്. ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്. ഒമാൻ എയർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുളൂവെന്ന് പൊലീസ് അറിയിച്ചു.

Content Highlight : Massive drug bust in Karipur; Passenger arrested with hybrid ganja worth Rs 3.98 crore

dot image
To advertise here,contact us
dot image