കാലാവധി കഴിഞ്ഞ ലൈസൻസ് സ്വയം പുതുക്കും; എഐ അധിഷ്ഠിത പൊതുസേവകനുമായി അബുദബി

അബുദബി സർക്കാരിൻ്റെ നിരവധി സേവനങ്ങളാണ് ഇവിടെ ലഭ്യമാകുക

കാലാവധി കഴിഞ്ഞ ലൈസൻസ് സ്വയം പുതുക്കും; എഐ അധിഷ്ഠിത പൊതുസേവകനുമായി അബുദബി
dot image

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ തനിയെ പുതുക്കാം. അല്ലെങ്കിൽ സമയപരിധിക്ക് മുമ്പ് ബില്ലുകൾ അടച്ചുതീർക്കുന്നു. ഇവയൊക്കെ പ്രായോ​ഗികമാണെന്ന് തെളിയിക്കുകയാണ് അബുദബി ഭരണകൂടം പുറത്തിറിക്കിയ എഐ സാങ്കേതിക വിദ്യ അധിഷ്ഠിതമായ പുതിയ പൊതുസേവകൻ. താം എന്ന അബുദാബി ഭരണകൂടത്തിന്റെ ആപ്ലിക്കേഷനിലൂടെയാണ് സേവനം ലഭ്യമാകുക. ദുബായിൽ ജൈറ്റക്സ് സാങ്കേതിക വിദ്യാമേളയിലാണ് ഈ പുതിയ പൊതുസേവകനെ അബുദബി ഭരണകൂടം അവതരിപ്പിച്ചിരിക്കുന്നത്.

സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുള്ള ആപ്ലിക്കേഷനാണ് താം. പുതിയ അപ്ഡേഷൻ പ്രകാരമാണ് താമിൽ നിർണായ മാറ്റങ്ങൾ വന്നിരിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കുന്ന ലോകത്തെ ആദ്യത്തെ എഐ പൊതുസേവകൻ എന്നാണ് പുതിയ സംവിധാനത്തെ അബുദാബി ഭരണകൂടം വിശേഷിപ്പിച്ചിരിക്കുന്നത്. 2027ഓടെ എഐ അധിഷ്ഠിത ഭരണകൂടമായി മാറാൻ അബുദാബി ലക്ഷ്യമിടുന്നതായും അധികൃതർ വ്യക്തമാക്കി.

സർക്കാർ സംവിധാനങ്ങളിലുണ്ടാകുന്ന തടസങ്ങൾ കുറയ്ക്കുന്നതിനും ആവർത്തിച്ചുള്ള ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും സജീവമായ സേവന നിർദ്ദേശങ്ങൾ നൽകുന്നതിനുമായാണ് താം ആപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നത്. ലൈസൻസുകൾ പുതുക്കുക, ഷെഡ്യൂൾ ചെയ്ത പേയ്‌മെൻ്റുകൾ കൈകാര്യം ചെയ്യുക, ഉപയോക്താവിൻ്റെ സമ്മതത്തോടെ ഒന്നിലധികം ഘട്ടങ്ങളുള്ള ഇടപാടുകൾ പൂർത്തിയാക്കുക എന്നിവയെല്ലാം അധികൃതർ നൽകിയ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു.

Content Highlights: Abu Dhabi to launch AI-based public servant that will automatically serve

dot image
To advertise here,contact us
dot image