
തിരുവോണം വിരുന്നെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രവാസലോകവും ഓണാഘോഷം കെങ്കേമമാക്കാനുള്ള വലിയ തയ്യാറെടുപ്പിലാണ്. യു എ ഇയിലെ ഓണാഘോഷ വേദികളില്‍ കേരത്തിന്റെ തനത് കലാരൂപങ്ങളും അണി നിരക്കും. അടുത്ത ക്രിസ്മസ് വരെ നീളുന്ന ഓണാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.
പൂവിളിയും പൂക്കാലവും നിറഞ്ഞ പൊന്നോണക്കാലം ഒട്ടും മായാതെ മനസില്‍ സൂക്ഷിക്കുകയാണ് ഓരോ പ്രവാസിയും. അതുകൊണ്ട് തന്നെയാണ് എല്ലാ ഓണക്കാലത്തെയും ഇവര്‍ ഇത്രമേല്‍ ഹൃദയത്തോട് ചേര്‍ക്കുന്നത്.
മാസങ്ങളോളം നീണ്ടു നില്‍ക്കുന്നതാണ് യു എ ഇ അടക്കമുളള ഗള്‍ഫ് നാടുകളിലെ ഓണാഘോഷം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ഇപ്പാള്‍ നടന്നുവരുന്നത്. ദുബായ് ഓവര്‍സീസ് മലയാളി അസോസിയേഷന്‍, ഓര്‍മ്മയിലെ കലാകാരന്മാർ എന്നിവരുടെ പരിശീലന കളരിയാണ് ഇത്. വൈകുന്നേരങ്ങളില്‍ ജോലികഴിഞ്ഞെത്തിയാല്‍, ഒരിടത്ത് ഒത്തുകൂടി ഇങ്ങനെയാണ് ഇവരുടെ പരിശീലനം.
ശിങ്കാരിയും പഞ്ചാരിമേളവുമൊല്ലാം കൊട്ടിക്കയറുമ്പോള്‍ ഒപ്പനയുടയെും തിരുവാതിരയുടെയും മാര്‍ഗം കളിയുടെയുമെല്ലാം ചുവടുകളും ഈ പരിശീലന കളരിയെ സജീവമാക്കുന്നു. കോല്‍ക്കളി, തെയ്യം, മുട്ടിപ്പാട്ട്, നാടന്‍പാട്ട്, കഥക്, ഭരതനാട്യം, മോഹിനിയാട്ടം അങ്ങനെ വേറെയുമുണ്ട് കലാരൂപങ്ങള്‍.
നാലുപതിറ്റാണ്ടോളമായി വാദ്യമേളങ്ങളുടേയും നാട്യ-അഭിനയ കലകളുടേയും സംഗീതത്തിന്റെയുമൊക്കെ സൗന്ദര്യലോകം പ്രവാസികള്‍ക്ക് സമ്മാനിക്കുകയാണ് ഓര്‍മയിലെ കലാകാരന്‍മാര്‍. ഓണക്കാലമായാല്‍ യു എ ഇയിലെ വിവിധ ഭാഗങ്ങളില്‍ ഇവരെ കാണാനാകും. ആറുവയസ്സുള്ള കുട്ടികള്‍ മുതല്‍ അറുപതുവയസുള്ളവര്‍ വരെ ഒരേ മനസ്സോടെ അടുക്കും ചിട്ടയുമായി കലയെ രാകിമിനുക്കുകയാണിവിടെ. കുട്ടികള്‍ക്കായി ബാലവേദി എന്ന പ്രത്യേക വിഭാഗം തന്നെയുണ്ട്.
Content Highlights: Expatriates ready for making Onam a grand success