
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ആലപ്പി റിപ്പിൾസിന് േേവണ്ടി വെടിക്കെട്ട് തീർത്ത് ജലജ് സക്‌സേന. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെയാണ് സക്‌സേനയുടെ കിടിലൻ ഇന്നിങ്‌സ്. ഓപ്പണറായി ക്രീസിലെത്തിയ സക്‌സേന 71 റൺസുമായാണ് കളം വിട്ടത്. ജെറിൻ പി എഎസിന്റെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആലപ്പിക്ക് വേണ്ടി ഓപ്പണറായെത്തിയ സക്‌സേന 11 ഫോറും രണ്ട് സിക്‌സറടുമടിച്ച് 42 പന്തിലാണ് 71 റൺസ് നേടിയത്. 169 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ബാറ്റ് വീശിയത്.
കഴിഞ്ഞ ദിവസമാണ് ജലജ് രഞ്ജി ട്രോഫിയിൽ കേരളത്തിൽ നിന്നും കളിക്കുന്നതിൽ നിന്നും പിൻമാറിയത്. പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനുമായാണ് രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതെന്ന് 38കാരനായ ജലജ് സക്‌സേന കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.
ജലജ് സസ്‌കേന ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഈ സീസണിലെ രഞ്ജി മത്സരങ്ങളിൽ കേരളത്തിനായി കളിക്കാനുണ്ടാവില്ലെന്നും കെസിഎ സെക്രട്ടറി വിനോദ് കുമാർ പറഞ്ഞു.
മധ്യപ്രദേശ് താരമായ ജലജ് സക്‌സേന 2016ലാണ് കേരള ടീമിൻറെ ഭാഗമായത്. കേരളത്തിനായി കളിച്ച 59 മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറിയും പത്ത് അർധസെഞ്ച്വറിയും ഉൾപ്പടെ 2215 റൺസും 269 വിക്കറ്റും സ്വന്തമാക്കി. 21 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനൽ കളിച്ചപ്പോൾ ജലജിൻറെ പ്രകടനം നിർണായകമായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 150 മത്സരങ്ങളിൽ 7060 റൺസ് നേടിയിട്ടുണ്ട് സക്‌സേന. 484 വിക്കറ്റുകളും നേടി.
Content Highlights- Jalaj Saxena Fire power Innings for Alappey ripples