ഷാ‍ർജയിലെ ഖോർഫക്കാനിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

dot image

യുഎഇയിലെ ഷാർജയിലെ ഖോർഫക്കാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8.35-ഓടെയാണ് ഉണ്ടായത്. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ ഭൗമപഠന കേന്ദ്രം അറിയിച്ചു.

Content Highlights: UAE records mild earthquake, residents feel 'slight' tremor

dot image
To advertise here,contact us
dot image