
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ യുകെ ബോക്സ് ഓഫീസിൽ ചിത്രം വമ്പൻ പ്രീ ബുക്കിംഗ് നേടുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
നിലവിൽ യുകെ ബോക്സ് ഓഫീസിൽ നിന്ന് ഇരുപതിനായിരത്തിലധികം ടിക്കറ്റുകൾ ആണ് കൂലി വിറ്റിരിക്കുന്നത്. നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, യു കെ എന്നിവടങ്ങളിൽ റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് സിനിമയ്ക്ക് ഉണ്ടാകുന്നത്. റിലീസിന് ഇനിയും ഒരാഴ്ച ബാക്കി നിൽക്കെ ചിത്രം നിലവിലെ റെക്കോർഡുകൾ എല്ലാം തകർത്തെറിയും എന്നാണ് പ്രതീക്ഷ. ഓവർസീസ് മാർക്കറ്റിലും സിനിമയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ കേരള ബുക്കിംഗ് വെള്ളിയാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറിനടുത്താണ് സിനിമയുടെ ദൈർഘ്യം.
ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്.
20,000+ tickets sold for #Coolie at the UK Box Office through pre-booking! (Premiers from August 14, 12.30 am BST)🔥
— AB George (@AbGeorge_) August 5, 2025
Pre-sales are sensational across North America, Australia, and the UK! 🔥
With Gulf bookings now open, overseas pre-sales are all set to cross $2 million soon! 🔥 pic.twitter.com/kruoa8Abdo
ആമിർ ഖാൻ രജിനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Hightights: Coolie breaks record at UK box office