വർഷങ്ങളുടെ കാത്തിരിപ്പ്, ഒടുവിൽ അബുദാബി ബി​ഗ് ടിക്കറ്റിൽ ഇന്ത്യൻ സ്വദേശിയെ ഭാ​ഗ്യം തുണച്ചു.

കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ മാസവും രമേശ് ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു.

dot image

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാ​ഗ്യം സ്വന്തമാക്കി മുംബൈ സ്വദേശി രമേശ് ലുല്ല. ഒരാഴ്ച മുമ്പെടുത്ത ടിക്കറ്റിൽ രമേശിന് സ്വന്തമായത് 50,000 ദിർഹമാണ്. ഏകദേശം പതിനൊന്നര ലക്ഷം ഇന്ത്യൻ രുപയാണിത്. രമേശ് എടുത്ത 086541 നമ്പർ ടിക്കറ്റിനാണ് ഈ സമ്മാനം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ 34 വർഷമായി ദുബായിലെ അൽ മൻഖൂലിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് രമേശ്. 1991ലാണ് രമേശും കുടുംബവും ദുബായിലെത്തുന്നത്. ഭക്ഷ്യവസ്തുക്കളുടെ ബിസിനസാണ് രമേശിന്റെ ജോലി. കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ മാസവും രമേശ് ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. അടുത്തിടെ നടന്ന ബണ്ടിൽ പ്രത്യേക ഓഫറിൽ മൂന്ന് ടിക്കറ്റുകൾ രമേശ് സ്വന്തമാക്കിയിരുന്നു.

സമ്മാനത്തിന് അർഹമായത് രമേശിന് സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെയാണ് എന്നതാണ് ഏറ്റവും രസകരമായ കാര്യം. ഭാ​ഗ്യമായി ലഭിച്ച തുക മറ്റാരുമായി പങ്കിടാൻ ഉദ്ദേശിക്കുന്നില്ലെന്നെന്നാണ് രമേശിന്റെ പ്രതികരണം. പണം എങ്ങനെ വിനിയോഗിക്കണമെന്ന് ഭാര്യ തീരുമാനിക്കുമെന്നും രമേശ് വ്യക്തമാക്കി. ഓഗസ്റ്റ് 3ന് നടക്കുന്ന 20 ദശലക്ഷം ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ ഈ ടിക്കറ്റ് വീണ്ടും പരിഗണിക്കും.

Content Highlights: After 34 years in Dubai, Indian expat finally wins Big Ticket prize

dot image
To advertise here,contact us
dot image