യുഎഇയിൽ ലൈസൻസില്ലാത്ത 77 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ട്

ലൈസൻസുള്ള ഏജൻസികളുമായി മാത്രം ഇടപെടുമ്പോൾ മാത്രമാണ് നിയമപരമായ സംരക്ഷണം ഉറപ്പാക്കപ്പെടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി

dot image

യുഎഇയിൽ ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടി. 2025ൽ ആദ്യ ആറ് മാസത്തിനുള്ളിലെ കണക്കാണിത്. ഇത്തരം അക്കൗണ്ടുകൾ ആവശ്യമായ ലൈസൻസുകളില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പ്രതികരിച്ചു.

തൊഴിലാളി റിക്രൂട്ട്മെന്റുകൾക്കായി ലൈസൻസുള്ളതും അംഗീകൃതവുമായ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി മാത്രമേ ഇടപെടാവൂ എന്ന് തൊഴിലുടമകളോടും കുടുംബങ്ങളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ഏജൻസികളുടെ പേരുകളും സ്ഥലങ്ങളും ഉൾപ്പെടെയുള്ള ഒരു ലിസ്റ്റ് MoHRE വെബ്‌സൈറ്റിൽ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

ലൈസൻസില്ലാത്ത ഏജൻസികളിൽ നിന്നോ വിശ്വസനീയമല്ലാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നോ ലഭിക്കുന്ന സേവനങ്ങൾ ഉപഭോക്താക്കളുടെ നിയമപരമായ അവകാശങ്ങൾ നഷ്ടപ്പെടുത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലൈസൻസുള്ള ഏജൻസികളുമായി മാത്രം ഇടപെടുമ്പോൾ മാത്രമാണ് നിയമപരമായ സംരക്ഷണം ഉറപ്പാക്കപ്പെടുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Content Highlights: UAE shuts down 77 sites for illegal domestic worker recruitment

dot image
To advertise here,contact us
dot image