മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ; ഫ്‌ളോറിഡയില്‍ മരിച്ചത് നാല് പേര്‍

വിബ്രിയോ വള്‍നിഫിക്കസ് അണുബാധ എന്താണ്.എങ്ങനെയാണ് ഇത് ആളുകളുടെ ജീവന് ഭീഷണിയാകുന്നത്

dot image

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയായ വിബ്രിയോ വള്‍നിഫിക്കസ് അണുബാധമൂലം ഈ വര്‍ഷം ഫ്‌ളോറിഡയില്‍ മരണമടഞ്ഞത് നാല് പേരാണ്. ഇതുവരെ 11 പേര്‍ക്ക് സംസ്ഥാനത്ത് അണുബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്താണ് വിബ്രിയോ വള്‍നിഫിക്കസ് അണുബാധ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസ്.ചൂടുള്ള കടല്‍വെളളത്തിലാണ് ഈ ബാക്ടീരിയ കാണപ്പെടുന്നത്. മാരകമായ അണുബാധയ്ക്ക് കാരണമാകുന്ന ഒരുതരം ബാക്ടീരിയയാണ് ഇത്.

വേവിക്കാത്ത കക്കയിറച്ചി കഴിക്കുന്നതിലൂടെയോ കടല്‍വെള്ളം മുറിവില്‍ പ്രവേശിക്കുന്നതിലൂടെയോ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കും. പനി, രക്ത സമ്മര്‍ദ്ദം കുറയുക, വേദനയോടുകൂടിയ കുമിളകള്‍ ശരീരത്തില്‍ ഉണ്ടാവുക എന്നിവയെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍ വിബ്രിയോ വള്‍നിഫിക്കസ് അണുബാധ മാരകമായേക്കാം. ബാക്ടീരിയയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷം 24 മണിക്കൂറിനുള്ളില്‍ വിബ്രിയോ വള്‍നിഫിക്കസ് അണുബാധയുടെ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു.

ലക്ഷണങ്ങള്‍

പനി, തണുപ്പ്,ചര്‍മ്മത്തിലെ ചുവപ്പ്, പെട്ടെന്ന് വീര്‍ക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന തടിപ്പുകള്‍, ചര്‍മ്മത്തില്‍ ദ്രാവകം നിറഞ്ഞ കുമിളകള്‍, ഓക്കാനം, ഛര്‍ദ്ദി, അതിസാരം, തലകറക്കം, ബോധക്ഷയം അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കുറയുന്ന ലക്ഷണങ്ങള്‍, ആശയക്കുഴപ്പം അല്ലെങ്കില്‍ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ് ഇവയൊക്കെ ലക്ഷണങ്ങളാണ്. അപൂര്‍വ്വമായി കാണപ്പെടുന്ന ഒരുതരം അണുബാധയാണ് വിബ്രിയോ വള്‍നിഫിക്കസ്. യുഎസില്‍ എല്ലാവര്‍ഷവും ഏകദേശം 100 മുതല്‍ 200 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

Content Highlights :What is the flesh-eating bacteria or Vibrio vulnificus infection? How does it threaten people's lives?

dot image
To advertise here,contact us
dot image