
തിരുവനന്തപുരം: കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്ന് രാത്രി പത്ത് മണി മുതല്‍ നാളെ ഉച്ചയ്ക്ക് ഒരു മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.
തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹനഗതാഗതത്തിനും പാര്‍ക്കിംഗിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ബലിതര്‍പ്പണത്തിനായി പാപനാശത്തും, വിവിധ ക്ഷേത്രങ്ങളിലും, ബലിതര്‍പ്പണം നടത്തുന്ന മറ്റിടങ്ങളിലും എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
content highlights: Karkidakavavu; Traffic restrictions in Thiruvananthapuram from today