ദുബായിൽ ഇനി ട്രാഫിക് പിഴകളിൽ കുടിശ്ശികയുണ്ടാകരുത്; റെസിഡൻസി വിസ പുതുക്കാനാകില്ല

ട്രാഫിക് നിയമങ്ങൾ പാലിക്കാനും കുടിശ്ശികയുള്ള പിഴകൾ അടയ്ക്കാനും ദുബായി നിവാസികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യx

dot image

ദുബായിൽ വിസ പുതുക്കലിന് മുമ്പായി ട്രാഫിക് പിഴകൾ അടയ്ക്കുന്ന നിയമം കൊണ്ടുവരുന്നു. പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി പത്രസമ്മേളനത്തിൽ പറഞ്ഞു.

ട്രാഫിക് നിയമങ്ങൾ പാലിക്കാനും കുടിശ്ശികയുള്ള പിഴകൾ അടയ്ക്കാനും ദുബായി നിവാസികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് GDRFA ഡയറക്‌ടർ ജനറൽ അറിയിച്ചു.

പുതിയ സംവിധാനം വിസ പുതുക്കൽ പ്രക്രിയയെ പൂർണമായും തടയുന്നില്ല. പകരം, ദുബായിൽ താമസിക്കുന്നവരുടെ ട്രാഫിക് കുടിശ്ശിക പൂർണമായോ തവണകളായോ അടയ്ക്കാനാണ് പ്രേരിപ്പിക്കുന്നത്. ആളുകളെ ബുദ്ധിമുട്ടിക്കുകയല്ല നിയമം കൊണ്ടുവരന്നതിന്റെ ലക്ഷ്യമെന്നും പിഴ അടക്കാൻ താമസക്കാരെ ഓർമിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് അഹമ്മദ് അൽ മാരി വ്യക്തമാക്കി.

Content Highlights: Dubai links visa renewal to traffic fine payments in pilot phase

dot image
To advertise here,contact us
dot image