
ആലപ്പുഴ: ആലപ്പുഴയിൽ ലോട്ടറി ഏജന്റിന്റെ സമ്മാനാർഹമായ ടിക്കറ്റുകളടങ്ങിയ ബാഗ് നഷ്ട്ടപ്പെട്ടു. ആലപ്പുഴ എടത്വ സ്വദേശി അലക്സാണ്ടറിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. ബാഗിൽ ഉണ്ടായിരുന്നത് സമ്മാനാർഹമായ 5 ലക്ഷത്തിന്റെ ടിക്കറ്റും 50,000 രൂപയുമാണ്.
ജീവനക്കാരന്റെ കയ്യിൽ കൊടുത്തയച്ചപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്. ആലപ്പുഴ വളഞ്ഞവഴിക്കും തകഴിക്കുമിടയിൽ വെച്ചാണ് ബാഗ് നഷ്ട്ടപ്പെട്ടത്. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight : Prize winning lottery tickets lost by lottery agent in Alappuzha