പെരുന്നാൾ തിരക്കിൽ റോഡിൽ പാർക്കിങ് കിട്ടി, നേരെപോയി ബിഗ് ടിക്കറ്റ് എടുത്തു; മലയാളി യുവാവിന് കിട്ടിയത് ലക്ഷങ്ങൾ

ഉടൻ വരുന്ന ബിഗ് ബില്യണിന്റെ മെഗാ നറുക്കെടുപ്പിൽ പങ്കെടുക്കാനും വിഷ്ണുവിന് അവസരം ലഭിക്കും

dot image

അബുദാബി: ബിഗ് ബില്യൺ ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം. യുഎഇയിൽ ജോലി ചെയ്യുന്ന വിഷ്ണു ഉണ്ണിത്താനാണ് ഇത്തവണ ബിഗ് ബില്യൺ ഭാഗ്യം കടാഷിച്ചത്. ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോ സീരീസ് 276 ൽ 090494 നമ്പർ ടിക്കറ്റിനാണ് വിഷ്ണുവിന് സമ്മാനം ലഭിച്ചത്. ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ 1,50,000 ദിർഹമാണ് വിഷ്ണുവിന് സമ്മാനമായി ലഭിച്ചത്. ഇന്ത്യൻ രൂപ ഏകദേശം 34 ലക്ഷം രൂപയോളമാണിത്.

എന്നാൽ സമ്മാനം ലഭിച്ചതിന് പിന്നിൽ രസകരമായ ഒരു സംഭവം കൂടിയുണ്ട്. അതിനെ കുറിച്ച് വിഷ്ണു പറയുന്നത് ഇങ്ങനെയാണ്. 'പെരുന്നാൾ ദിവസം യുഎഇയിൽ സുഹൃത്തിനെ കാണാൻ പുറത്തിറങ്ങിയതായിരുന്നു ഞാൻ. തിരക്കേറിയ റോഡിൽ പാർക്കിങിന് നോക്കികൊണ്ടിരിക്കുമ്പോളാണ് അപ്രതീക്ഷിതമായി കാറിന് പാർക്കിങ് സ്ഥലം വിഷ്ണുവിന് ലഭിച്ചത്.

ഇന്ന നല്ല ഭാഗ്യമുള്ള ദിവസമായിരിക്കുമെന്ന് സുഹൃത്ത് തമാശ പറയുകയും ബിഗ് ടിക്കറ്റ് വാങ്ങാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു, അങ്ങനെയാണ് ടിക്കറ്റ് വാങ്ങിയത്' എന്നും വിഷ്ണു പറഞ്ഞു.


നറുക്കെടുപ്പ് താൻ തത്സമയം കണ്ടിരുന്നെന്നും ഷോ ഹോസ്റ്റ് റിച്ചാർഡ്, ഉണ്ണിത്താൻ 1,50,000 ദിർഹം സമ്മാനം നേടിയതായി പ്രഖ്യാപിച്ചപ്പോൾ വിശ്വസിക്കാനായില്ലെന്നും വിഷ്ണു പറഞ്ഞു. ബിഗ് ടിക്കറ്റ് എടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് പോലുമുണ്ടെന്നും വിഷ്ണു പറഞ്ഞു.

സമ്മാനത്തുക ഏഴ് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്നും വിഷ്ണു ഉണ്ണിത്താൻ പറഞ്ഞു. തനിക്ക് ലഭിച്ച തുക കൊണ്ട് കുടുബത്തിനെ പിന്തുണയ്ക്കുമെന്നും ചില യാത്രകൾ പോവാൻ ഉപയോഗിക്കുമെന്നും വിഷ്ണു പറഞ്ഞു. ഉടൻ വരുന്ന ബിഗ് ബില്യണിന്റെ മെഗാ നറുക്കെടുപ്പിൽ പങ്കെടുക്കാനും വിഷ്ണുവിന് അവസരം ലഭിക്കും.

Content Highlights: Big Ticket Abu Dhabi Malayali wins Dh150,000 after Eid luck

dot image
To advertise here,contact us
dot image