ദുബായ്ക്കുണ്ടൊരു സ്മാര്ട്ട് പൊലീസ് സംവിധാനം; ആദ്യ പകുതിയില് റെക്കോര്ഡ് ഇടപാടുകള്

മനുഷ്യസാന്നിധ്യമില്ലാതെ ഈ സംവിധാനം വഴി ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിൽ 65,942 ഇടപാടുകളാണ് നടന്നത്

ദുബായ്ക്കുണ്ടൊരു സ്മാര്ട്ട് പൊലീസ് സംവിധാനം; ആദ്യ പകുതിയില് റെക്കോര്ഡ് ഇടപാടുകള്
dot image

അബുദാബി: ദുബൈ പൊലീസിന്റെ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സംവിധാനത്തില് ഈ വർഷം ആദ്യ പാതിയിൽ റെക്കോർഡ് ഇടപാടുകളെന്ന് റിപ്പോർട്ട്. മനുഷ്യസാന്നിധ്യമില്ലാതെ ഈ സംവിധാനം വഴി ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിൽ 65,942 ഇടപാടുകളാണ് നടന്നത്. ദുബായിലെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 22 സ്മാർട്ട് പൊലീസ് സ്റ്റേഷൻ ഇടപാടുകളിലാണ് വലിയ റെക്കോർഡ് നേടിയത്.

പൂർണമായും മെഷീൻ നിയന്ത്രിത സംവിധാനം വഴി 16,205 റിപ്പോർട്ടുകളും 4,967 ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ഉൾപ്പെടുന്നു. ഗൾഫ് മേഖലയിൽ ദുബായ് ആണ് സ്മാർട്ട് പൊലീസ് സംവിധാനം ആദ്യം ആരംഭിക്കുന്നത്. ആളുകൾക്ക് ക്രിമിനൽ റിപ്പോർട്ടുകളുടെ രജിസ്ട്രേഷൻ, കളഞ്ഞുകിട്ടിയ വസ്തുക്കൾ ഏൽപിക്കാനുള്ള സൗകര്യം, സർട്ടിഫിക്കറ്റുകളും അനുമതികളും അപേക്ഷിക്കാനുള്ള സൗകര്യം എന്നിവ സ്മാർട്ട് പൊലീസ് സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.

ദുബായുടെ സ്മാർട്ട് പൊലീസ് സേവനങ്ങൾ നഗരത്തിന്റെ സംസ്കാരത്തിനും സമൂഹത്തിനും അവിഭാജ്യമാണെന്ന് ലോജിസ്റ്റിക് സപ്പോർട്ട് ഡയറക്ടർ ജനറലും സ്മാർട്ട് പൊലീസ് സ്റ്റേഷനുകളുടെ (എസ്പിഎസ്) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാനുമായ മേജർ ജനറൽ അലി അഹ്മദ് ഗാനിം പറഞ്ഞു. രാജ്യത്ത് താമസിക്കുന്നവരും സന്ദർശനത്തിനെത്തുന്നവരും ഏറ്റവും നൂതനവും സൗകര്യപ്രദവുമായ ഉയർന്ന നിലവാരമുള്ള സേവനമെന്ന നിലയിലാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.

ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ സാധ്യമായ ഏറ്റവും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകിക്കൊണ്ടുള്ള ദുബായ് സർക്കാരിന്റെ ലക്ഷ്യങ്ങളിൽ യോജിക്കുന്നുവെന്നും അഹ്മദ് ഗാനിം പറഞ്ഞു. സമൂഹത്തിൽ ജീവിക്കുന്നവരുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ തുടരും. ജനങ്ങളുടെ പ്രതീക്ഷകൾക്കപ്പുറം പൊലീസ് സേവനങ്ങൾ നൽകുന്നതിൽ ദുബായ് പൊലീസ് കൈവരിച്ച സുപ്രധാന പുരോഗതിയെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image