50,000 റിയാലിൽ കൂടുതലുള്ള ഇടപാടുകൾക്ക് കർശന പരിശോധന; സ്വർണ വ്യാപാരികൾക്ക് പുതിയ മാർ​ഗ നിർദേശവുമായി സൗദി അറേബ്യ

ഇടപാടുകൾക്കായുള്ള തിരിച്ചറിയൽ രേഖകളെക്കുറിച്ചുള്ള ബോധവത്കരണ അറിയിപ്പ് സ്ഥാപനങ്ങളുടെ എല്ലാ ശാഖകളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്

50,000 റിയാലിൽ കൂടുതലുള്ള ഇടപാടുകൾക്ക് കർശന പരിശോധന; സ്വർണ വ്യാപാരികൾക്ക് പുതിയ മാർ​ഗ നിർദേശവുമായി സൗദി അറേബ്യ
dot image

സ്വർണം, വിലപിടിപ്പുള്ള രത്നങ്ങൾ എന്നിവയുടെ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിർദേശവുമായി സൗദി അറേബ്യ. 50,000 സൗദി റിയാലോ അതിലധികമോ മൂല്യമുള്ള പണ ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കളുടെ തിരിച്ചറിയൽ രേഖ നിർബന്ധമായും പരിശോധിക്കണമെന്നും ആവശ്യമായ സൂക്ഷ്മ പരിശോധന നടത്തണമെന്നും സൗദി വാണിജ്യ മന്ത്രാലയം നിർദേശം നൽകി.

ഒറ്റ ഇടപാടായാലും ഒന്നിലധികം ഇടപാടുകളായാലും ഈ നിബന്ധന ബാധകമാണെന്ന് മന്ത്രാലയം സൗദി ചേംബർസ് ഫെഡറേഷനു നൽകിയ സർക്കുലറിൽ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിന്റെ (Anti-Money Laundering Law) ഭാഗമായി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുകയും സ്ഥിരീകരിക്കുകയും ബന്ധപ്പെട്ട രേഖകൾ നിയമാനുസൃതമായി സൂക്ഷിക്കുകയും ചെയ്യണമെന്ന് വ്യാപാര സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

ഇടപാടുകൾക്കായുള്ള തിരിച്ചറിയൽ രേഖകളെക്കുറിച്ചുള്ള ബോധവത്കരണ അറിയിപ്പ് സ്ഥാപനങ്ങളുടെ എല്ലാ ശാഖകളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സൗദി പൗരന്മാർ സാധുവായ ദേശീയ തിരിച്ചറിയൽ കാർഡ്, താമസക്കാർ സാധുവായ റെസിഡൻഷ്യൽ പെർമിറ്റ്, പ്രവാസികൾ സാധുവായ പാസ്‌പോർട്ട് എന്നിവ ഹാജരാക്കണം. നിയമപരമായി അംഗീകരിച്ച മറ്റ് തിരിച്ചറിയൽ മാർഗങ്ങളും പരിഗണിക്കാമെന്നും മന്ത്രാലയം അറിയിച്ചു. 50,000 റിയാൽ എന്ന പരിധി ബാധകമാണെങ്കിലും ഇൻവോയ്സ് നൽകൽ, വാങ്ങുന്നയാളുടെയും വിൽക്കുന്നയാളുടെയും വിവരങ്ങൾ രേഖപ്പെടുത്തൽ തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളും രത്നങ്ങളും സംബന്ധിച്ച നിയമങ്ങളിലെ (Precious Metals and Gemstones Law) മറ്റ് ബാധ്യതകളിൽ നിന്ന് ആരെയും ഒഴിവാക്കില്ല എന്നും മന്ത്രാലയം വ്യക്തമാക്കി.

തിരിച്ചറിയൽ രേഖ ഹാജരാക്കുക മാത്രമല്ല, അതിന്റെ ആധികാരികത ഉറപ്പാക്കുകയും മറ്റെല്ലാ പരിശോധനാ നടപടികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര ധനസഹായം (terrorist financing) എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടാകുമ്പോഴോ ഉപഭോക്തൃ വിവരങ്ങളുടെ കൃത്യതയെക്കുറിച്ച് സംശയമുള്ളപ്പോഴോ ഇടപാടിന്റെ മൂല്യം എത്രയായാലും ആവശ്യമായ പരിശോധനാ നടപടികൾ നിർബന്ധമായും സ്വീകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ സംശയാസ്പദമായ ഇടപാടുകൾ നിശ്ചിത നടപടി ക്രമങ്ങൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.

Content Highlights: Saudi Arabia has instructed precious metals and gemstone traders to verify customer identities and conduct due diligence for cash transactions worth SR50,000 or more.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us