

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നാളെ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. സെമി ഫൈനലിൽ ശ്രീലങ്കയെ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ബംഗ്ലാദേശിനെ തകർത്താണ് പാക്സിതാന്റെ വരവ്.
എന്നാൽ, ആവേശകരമായ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജപ്പാനിലെ നിഷിനിൽ മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഇവിടെ 62 ശതമാനം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
2023-ൽ ചൈനയിലെ ഹാങ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസ് ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ മൂലം തടസപ്പെട്ടപ്പോൾ, ഐസിസി ടി20 റാങ്കിംഗിൽ മുന്നിലുണ്ടായിരുന്ന ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ച് സ്വർണം നൽകുകയായിരുന്നു.
എന്നാൽ ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് നിയമങ്ങളിൽ മാറ്റമുണ്ട്. പുതിയ നിബന്ധനകൾ അനുസരിച്ച് ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നാൽ ഇന്ത്യയും പാകിസ്ഥാനും സ്വർണ്ണ മെഡൽ പങ്കിടും. റാങ്കിംഗ് അടിസ്ഥാനമാക്കി ഒറ്റ ടീമിന് മാത്രം മെഡൽ നൽകുന്ന രീതി ഇത്തവണ ഉണ്ടാകില്ല എന്ന് സാരം.
content highlights: asian games india vs pakistan cricket final rain washout gold medal rules