സൗദി പ്രവാസികൾക്ക് വലിയ ആശ്വാസം; റിയാദിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസുമായി ഫ്ലൈനാസ്

ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് ഫ്ലൈനാസിന്റെ റിയാദ്-കൊച്ചി സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്

സൗദി പ്രവാസികൾക്ക് വലിയ ആശ്വാസം; റിയാദിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസുമായി ഫ്ലൈനാസ്
dot image

സൗദി പ്രവാസികൾക്ക് ആശ്വാസമായി റിയാദിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ്. സെപ്റ്റംബർ രണ്ട് മുതലാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് നോൺ-സ്റ്റോപ്പ് സർവീസുകൾ ആരംഭിക്കുന്നത്. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് സെക്ടറുകളിലേക്കും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് ഫ്ലൈനാസിന്റെ റിയാദ്-കൊച്ചി സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ റിയാദിൽ നിന്ന് അർദ്ധരാത്രി 12:05-ന് പുറപ്പെടുന്ന വിമാനം രാവിലെ 8:00-മണിക്ക് കൊച്ചിയിലെത്തും. മടക്കയാത്ര കൊച്ചിയിൽ നിന്ന് രാവിലെ 08:50-ന് ആരംഭിച്ച് സൗദി സമയം 11:35-ന് റിയാദിലെത്തും. അഞ്ചര മണിക്കൂറോളമാണ് യാത്രാസമയം.

കൊച്ചിയിലേക്ക് 519 റിയാലും റിയാദിലേക്ക് 1032 റിയാലുമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. കണക്റ്റിങ് വിമാനങ്ങളിലെ ദൈർഘ്യമേറിയ കാത്തിരിപ്പ് ഒഴിവാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ നാടെത്താൻ ഈ സർവീസ് പ്രവാസികൾക്ക് വലിയ ആശ്വാസമാകും. റിയാദ്-കോഴിക്കോട് റൂട്ടിൽ നിലവിൽ ഫ്ലൈനാസിന് നേരിട്ടുള്ള സർവീസുണ്ട്.

ഇതിനൊപ്പം മറ്റു വിമാനക്കമ്പനികളും കേരളത്തിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നുണ്ട്. ഒക്ടോബർ മുതൽ തിരുവനന്തപുരം-റിയാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കും. ഡിസംബർ മുതൽ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് സൗദിയ എയർലൈൻസ് എയർബസ് A321 വിമാനം ഉപയോഗിച്ച് സർവീസ് ആരംഭിക്കും. സിയാലിന്റെയും സൗദിയയുടെയും വെബ്‌സൈറ്റുകളിൽ ടിക്കറ്റ് ബുക്കിംഗ് ലഭ്യമാണ്. പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ഇത് ഏറെ പ്രയോജനം ചെയ്യും.

Content Highlights: Saudi expatriates have received a major convenience as Flynas begins direct flight services connecting Riyadh and Kochi. The new route is expected to improve travel options for passengers between Saudi Arabia and Kerala.

dot image
To advertise here,contact us
dot image