

റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രാപ്പർട്ടി വിലക്കയറ്റത്തിലും ബെംഗളുരുവിനെയും ഗുരുഗ്രാമിനെയും കടത്തിവെട്ടി നോയിഡ. 2020 മുതൽ 2025 വരെയുള്ള 5 വർഷംകൊണ്ട് മാത്രം 111 ശതമാനമായാണ് വില ഉയർന്നത്. മാജിക്ബ്രിക്സ് എന്ന സ്ഥാപനമാണ് കണക്ക് പുറത്തുവിട്ടത്.
ഒരു സ്‌ക്വയർ ഫീറ്റിന് 6300 രൂപയിൽ നിന്ന് 13300 രൂപയായാണ് പ്രാപ്പർട്ടി വില ഉയർന്നത്. ബെംഗളുരുവിലും ഗുരുഗ്രാമിലും പോലും ഈ തോതിൽ വില ഉയർന്നിട്ടില്ല. മികച്ച റോഡുകൾ, എക്സ്പ്രസ്സ്‌വേകൾ, മെട്രോ കണക്ടിവിറ്റി, വിമാനത്താവളം എന്നിവയാണ് നോയിഡയ്ക്ക് ഗുണമായത്.
കഴിഞ്ഞ 5 വർഷം കൊണ്ട് ബെംഗളൂരുവിലെ പ്രോപ്പർട്ടി വിലയിൽ 66 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഗുരുഗ്രാമിലെ പ്രോപ്പർട്ടി വിലയിൽ 86 ശതമാനത്തിന്റെ വർധനവുമാണ് ഉണ്ടായത്. നോയിഡ വിലയേറിയ നഗരമായി മാറി എന്നല്ല ഈ കണക്കിന്റെ അർത്ഥമെന്നും മാജിക്ബ്രിക്സ് പറയുന്നുണ്ട്. പട്ടികയിൽ ഗുരുഗ്രാമിന്റെ ശരാശരി വിലവർദ്ധനവ് നോയിഡയേക്കാൾ കൂടുതലാണ്.
മിഡിൽ ക്ലാസ് ഭവന നിർമാണമേഖലയ്ക്കും അപ്പുറമാണ് നോയിഡയുടെ റിയൽ എസ്റ്റേറ്റ് മേഖല കുതിക്കുന്നത്. ആഡംബര, പ്രീമിയം വീടുകൾ നോയിഡയിലെ റിയാസിൽ എസ്റ്റേറ്റ് വിപണിയുടെ വലിയൊരു ഭാഗമായി മാറിക്കഴിഞ്ഞു. വലിയ സൗകര്യങ്ങൾ, വലിയ വീടുകൾ, ബ്രാൻഡഡ് പ്രോജക്ടുകൾ എന്നിവ വാങ്ങുന്നവരെയാണ് ഡെവലപ്പർമാർ ഇപ്പോൾ കൂടുതലായും ലക്ഷ്യമിടുന്നത്.
Content Highlights: Noida has emerged as the fastest-growing real estate market, overtaking Bengaluru and Gurugram in property price appreciation. According to Magicbricks data, property prices in Noida increased by 111 percent between 2020 and 2025, driven by rising demand, infrastructure development, and growing investment interest in the region.