എറണാകുളം പൂണിത്തുറയില്‍ നിന്ന് കാണാതായ പത്ത് വയസുകാരനെ കണ്ടെത്തി

വൈകിട്ട് നാലരയോടെയായിരുന്നു കുട്ടിയെ കാണാതായത്

എറണാകുളം പൂണിത്തുറയില്‍ നിന്ന് കാണാതായ പത്ത് വയസുകാരനെ കണ്ടെത്തി
dot image

കൊച്ചി: എറണാകുളം പൂണിത്തുറയില്‍ നിന്ന് കാണാതായ പത്ത് വയസുകാരനെ കണ്ടെത്തി. ചമ്പക്കര സെന്റ് ജോര്‍ജ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി എയ്ഡനെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായെന്നുള്ള മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി മുതിയേടത്തുകുഴി ഷിജോയുടെ മകനാണ് എയ്ഡൻ. വൈകിട്ട് നാലരയോടെയായിരുന്നു കുട്ടിയെ കാണാതായത്. പൊലീസ് അടക്കം നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

Content Highlights: The ten-year-old boy who was reported missing from Poonithura in Ernakulam has been found safe. Police confirmed that the child was traced, bringing relief to the family and ending the search operation.

dot image
To advertise here,contact us
dot image