റണ്ണൊഴുകിയ സീസൺ; ഗ്രൂപ്പ് ഘട്ടത്തിൽ പിറന്നത് 1349 സിക്‌സറുകൾ; 61 200+ ടോട്ടലുകൾ

ഐപിഎല്ലില്‍ ഇനി ഫൈനലടക്കം നാല് മത്സരങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു.

റണ്ണൊഴുകിയ സീസൺ; ഗ്രൂപ്പ് ഘട്ടത്തിൽ പിറന്നത് 1349 സിക്‌സറുകൾ; 61 200+ ടോട്ടലുകൾ
dot image

ഐപിഎല്ലില്‍ ഇനി ഫൈനലടക്കം നാല് മത്സരങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. പ്രാഥമിക ഘട്ടത്തില്‍ റൺ ഒഴുകുന്ന മത്സരങ്ങളാണ് കണ്ടത്. പല കണക്കുകളും ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമാണ്.

പ്രാഥമിക ഘട്ടത്തില്‍ ഇത്തവണ 70 മത്സരങ്ങള്‍ അരങ്ങേറി. അതില്‍ 61 മത്സരങ്ങളില്‍ 200 അതിനു മുകളില്‍ സ്‌കോര്‍ ടീമുകള്‍ പടുത്തുയര്‍ത്തി. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 2016ലെ സീസണ്‍ വരെ തുടരെ 9 സീസണുകളില്‍ നിന്ന് ആകെ 200 അതിനു മുകളില്‍ സ്‌കോര്‍ പിറന്നത് വെറും 57 കളികളില്‍ മാത്രമാണെന്ന് ഓര്‍ക്കണം. കഴിഞ്ഞ സീസണില്‍ 52 ഇന്നിങ്‌സുകള്‍ 200 പ്ലസ് സ്‌കോറില്‍ എത്തി.

ഇത്തവണ ഇതുവരെയായി 1349 സിക്‌സുകള്‍ പിറന്നു. കഴിഞ്ഞ സീസണില്‍ 1294 സിക്‌സുകള്‍ വന്നു. 2024ല്‍ ഇത് 1260 ആയിരുന്നു. ഇത്തവണ അതിവേഗമാണ് എണ്ണം ഉയര്‍ന്നത്. സര്‍വകാല റെക്കോര്‍ഡും ഇതുതന്നെ. ഇനിയും 4 മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. സിക്‌സ് റെക്കോര്‍ഡ് 1500നു അടുത്തെത്തുമെന്നു ഉറപ്പ്.

ചരിത്രത്തിലാദ്യമായി ഇത്തവണ പവര്‍പ്ലേ റണ്‍റേറ്റ് 10 കടന്നു. 2025ല്‍ 9.60ഉം 2024ല്‍ 9.47ഉം ആയിരുന്നു പവര്‍പ്ലേയിലെ റണ്‍റേറ്റ്. സീസണിലെ ഏറ്റവും വലിയ പവര്‍പ്ലേ സ്‌കോര്‍ പഞ്ചാബിന്റെ പേരിലാണ്. ഡല്‍ഹിക്കെതിരെ 6 ഓവറില്‍ അവര്‍ അടിച്ചെടുത്തത് 116 റണ്‍സ്.

content highlights: ipl 2026 group stage records 1349 sixes 61 two hundred plus

dot image
To advertise here,contact us
dot image