അത് വിഗ് അല്ല, ആ റോളിനായി ഞാൻ മുടി വളർത്തിയതാണ്; കാട്ടാളനെ കുറിച്ച് ജഗദീഷ്

'നല്ലൊരു ചിത്രത്തിന്റെ ഭാ​ഗമാകുമ്പോൾ ഒന്ന് രണ്ട് ചിത്രങ്ങൾ മിസ് ആയാലും കുഴപ്പമില്ല. ഈ മേക്കപ്പും ആയിട്ട് മറ്റ് ചിത്രങ്ങളിൽ പോയി അഭിനയിക്കാനും ബുദ്ധിമുട്ടായിരുന്നു'

അത് വിഗ് അല്ല, ആ റോളിനായി ഞാൻ മുടി വളർത്തിയതാണ്; കാട്ടാളനെ കുറിച്ച് ജഗദീഷ്
dot image

ക്യൂബ്‌സ് എന്റർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ മെയ് 28 ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ ജഗദീഷ്.

'ടീസറും ട്രെയ്‌ലറുമൊക്കെ കണ്ടിട്ട് പലരും പറഞ്ഞു നല്ല വി​​ഗ്​ ആണെന്ന്. വി​ഗ് ഒന്നുമല്ല. ഓരോ കഥാപാത്രം ചെയ്യുമ്പോഴും ഇതൊന്നും വലിയ ത്യാഗമൊന്നുമല്ല. ആ ക്യാരക്റ്റർ നന്നാക്കാൻ വേണ്ടി നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്വമാണ്. ഇത്രയും വലിയൊരു പടത്തിനു വേണ്ടി ഒരുപാട് ദിവസം, പറഞ്ഞതിനേക്കാൾ കൂടുതൽ ഒരുപാട് ദിവസം നമുക്ക് ഈ പടത്തിനായി ഡേറ്റ് കൊടുക്കേണ്ടി വന്നു. പക്ഷേ അതിലൊന്നും എനിക്ക് പരിഭവമോ വിഷമമോ ഇല്ല. നല്ലൊരു ചിത്രത്തിന്റെ ഭാ​ഗമാകുമ്പോൾ ഒന്ന് രണ്ട് ചിത്രങ്ങൾ മിസ് ആയാലും കുഴപ്പമില്ല. ഈ മേക്കപ്പും ആയിട്ട് മറ്റ് ചിത്രങ്ങളിൽ പോയി അഭിനയിക്കാനും ബുദ്ധിമുട്ടായിരുന്നു. എന്റെ ലുക്കിൽ കാണുന്നത് ഒരു കാരണവശാലും വി​ഗ് അല്ല. ഞാൻ തന്നെ വളർത്തിയ എന്റെ മുടിയുടെ ​ഗെറ്റപ്പ് ആണ്', ജഗദീഷിന്റെ വാക്കുകൾ.

jagadish

പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെട്ട ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 'കാട്ടാളൻ' ഇടം പിടിച്ചിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. രവി ബസ്രൂർ ഒരുക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് സിനിമയുടെ ഹൈലൈറ്റ്.

കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്‌നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്‌നർ. 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിൻറെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Content Highlights: Jagadish revealed that his look in Kaattalan was achieved naturally by growing his hair for the character rather than using a wig. The actor’s transformation and dedication to the role have drawn attention from Malayalam cinema audiences.

dot image
To advertise here,contact us
dot image