

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ സഭയില്‍ പറഞ്ഞ 16-ാം നമ്പര്‍ ചര്‍ച്ചയാവുന്നു. വനിതാ സംവരണ ബില്ലിനെയും മണ്ഡല പുനര്‍നിര്‍ണയത്തിനെയും കുറിച്ചുള്ള തന്റെ പ്രസംഗത്തിനിടെയാണ് രാഹുല്‍ 16-ാം നമ്പറിനെക്കുറിച്ച് പറഞ്ഞത്.
എല്ലാത്തിനുമുള്ള ഉത്തരം 16 എന്ന നമ്പറിലാണെന്നും ഇത് പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെയാണ് രാഹുലിന്റെ പതിനാറാം നമ്പര്‍ പ്രയോഗത്തില്‍ ദുരൂഹത ഏറിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ലോക്സഭയില്‍ തന്റെ സര്‍ക്കാരിന്റെ പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഞാന്‍ ഇവിടെ ഇരുന്ന് നോക്കുകയായിരുന്നു. അദ്ദേഹത്തിന് ഊര്‍ജ്ജം കുറവായിരുന്നു. അപ്പോഴാണ് തീയതി ഏപ്രില്‍ 16 ആണെന്ന് ശ്രദ്ധിച്ചത്. ദൈവമേ, ഇതാണ് നമ്പര്‍ 16. കടങ്കഥയുടെ മുഴുവന്‍ ഉത്തരവും 16-ാം നമ്പറിലാണ്. ഇനി ആര്‍ക്കെങ്കിലും ഞാന്‍ എന്താണ് പറയുന്നതെന്ന് മനസ്സിലായെങ്കില്‍ ദയവായി എനിക്ക് മെസ്സേജ് അയക്കൂ', രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ 16-ാം നമ്പറിന് പിന്നിലുള്ള കാര്യം എല്ലാവര്‍ക്കും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിന് പിന്നാലെ മാധ്യമങ്ങള്‍ 16-ാം നമ്പറിനെക്കുറിച്ച് ചോദിച്ചെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ 16 എന്ന നമ്പറിന് പിന്നില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ 16 എംപിമാര്‍ എന്നതാണെന്ന് ചിലര്‍ പറയുന്നു. മണ്ഡല പുനര്‍നിര്‍ണയത്തില്‍ തെക്കേ ഇന്ത്യയില്‍ നിന്നുള്ള പാര്‍ട്ടിയായ ടിഡിപിക്ക് എതിര്‍പ്പുണ്ടെന്നതിനെയാണ് രാഹുല്‍ സൂചിപ്പിച്ചതെന്ന് അവര്‍ പറയുന്നു. എന്നാല്‍
എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള സൂചന കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റ് നല്‍കുന്നു.
Content Highlights: What is the Number 16 riddle that Rahul Gandhi referred to in Parliament?