സൗദിയിലെ ലോജിസ്റ്റിക്സ് മേഖലയിൽ വൻ കുതിച്ചുചാട്ടവുമായി ജിസാൻ തുറമുഖം

വരും ദിവസങ്ങളിലും ചരക്ക് നീക്കത്തില്‍ ഇനിയും വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സൗദിയിലെ ലോജിസ്റ്റിക്സ് മേഖലയിൽ വൻ കുതിച്ചുചാട്ടവുമായി ജിസാൻ തുറമുഖം
dot image

സൗദി അറേബ്യയിലെ ലോജിസ്റ്റിക്‌സ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടവുമായി ജിസാന്‍ തുറമുഖം. ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ 50 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപകര്‍ക്കും ഷിപ്പിങ് ലൈനുകള്‍ക്കും ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് ഈ നേട്ടം. ആദ്യത്തെ മൂന്ന് യാത്രകള്‍ക്ക് മാരിടൈം ഫീസില്‍ നൂറ് ശക്തമാനം ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് തുറമുഖം പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യ 90 ദിവസത്തിനുള്ളില്‍ 20 ശതമാനം ഡിസ്‌കൗണ്ടും പ്രാരംഭ ചെലവുകളില്‍ പ്രത്യേക ഇളവുകളും ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമെ ചരക്കിന്റെ അളവ് അനുസരിച്ച് ട്രാന്‍സിറ്റ് സേവനങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവും ലഭിക്കും. വരും ദിവസങ്ങളിലും ചരക്ക് നീക്കത്തില്‍ ഇനിയും വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Jizan Port is emerging as a key driver of logistics growth in Saudi Arabia, strengthening trade and infrastructure.

dot image
To advertise here,contact us
dot image