സൗദിയിൽ ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

സൗദിയിൽ ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
dot image

സൗദി അറേബ്യയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. തബൂക്ക്, മദീന, മക്ക, ജിസാന്‍ എന്നീ പ്രദേശങ്ങളിലാകും പൊടിക്കാറ്റ് കൂടുതല്‍ ശക്തമാവുക. ശനിയാഴ്ചയോടെ അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ഹാഇല്‍ എന്നിവിടങ്ങളിലേക്കും ശക്തമായ കാറ്റ് വ്യാപിക്കും. അതേസമയം ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്റാന്‍ എന്നീ മേഖലകളില്‍ കാറ്റിന്റെ ശക്തി താരതമ്യേനെ കുറവായിരിക്കും. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ദുരക്കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Content Highlights: Weather authorities in Saudi Arabia have issued a warning for strong winds expected until Saturday, urging residents to take precautions.

dot image
To advertise here,contact us
dot image