ഒമാനിൽ നിന്ന് ​ഗൾഫിലേക്ക് വിമാന സർവീസ് ഭാ​ഗികമായി പുനരാരംഭിക്കുന്നു

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് വിവിധ ജിസിസി രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ തടസപ്പെട്ടത്.

ഒമാനിൽ നിന്ന് ​ഗൾഫിലേക്ക് വിമാന സർവീസ് ഭാ​ഗികമായി പുനരാരംഭിക്കുന്നു
dot image

ഒമാനില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നു. നാളെ മുതല്‍ ദുബായ്, ബഹ്റൈന്‍, ഖസബ് എന്നിവിടങ്ങളിലേക്ക് ഒമാന്‍ എയര്‍ സര്‍വീസ് ആരംഭിക്കും. 20-ാം തീയതി മുതല്‍ ബജറ്റ് എയര്‍ലൈനായ സലാം എയറും സര്‍വീസ് പുനരാരംഭിക്കും. ഷാര്‍ജയിലേക്കാണ് സലാം എയറിന്റെ സര്‍വീസ്.

Also Read:

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് വിവിധ ജിസിസി രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ തടസപ്പെട്ടത്. വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം ലക്ഷക്കണക്കിന് ആളുകളുടെ യാത്രയാണ് തടസപ്പെട്ടത്. പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനുള്ള ക്രമീകരണങ്ങളും വിമാനകമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്.

Content Highlights: Flight services from Oman to Gulf countries are being partially resumed, improving connectivity and travel options

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us