

റിയാദില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ സര്‍വിസിന് തുടക്കമായി. സൗദി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റിയാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. റിയാദിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളായ ഹയാത്ത് മാളിനെയും റിയാദ് ഗാലറിയെയും ബന്ധിപ്പിച്ചാണ് പുതിയ റൂട്ട് ആരംഭിച്ചിരിക്കുന്നത്.
സെന്‍സറുകള്‍, ക്യാമറകള്‍, എഐ എന്നിവയുടെ കരുത്തിലാണ് വാഹനത്തിന്റെ പ്രവര്‍ത്തനം. റോഡിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിച്ചും ട്രാഫിക് നിയമങ്ങള്‍ പാലിച്ചും പ്രവര്‍ത്തിക്കാന്‍ ഈ സ്മാര്‍ട്ട് സംവിധാനങ്ങള്‍ക്ക് സാധിക്കും. മനുഷ്യസഹജമായ പിഴവുകള്‍ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കുന്നു എന്നതാണ് വാഹനങ്ങളുടെ പ്രധാന പ്രത്യേകത.
സൗദി വിഷന്‍ 2030ന്റേയും നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്‌സ് സ്ട്രാറ്റജിയുടെയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ നടത്തിയ പരീക്ഷണ ഘട്ടത്തില്‍ 30,000 കിലോമീറ്ററിലധികം ദൂരം ഈ വാഹനങ്ങള്‍ പിന്നിട്ടിരുന്നു.
Content Highlights: Riyadh introduces driverless vehicle services, marking a major step in smart mobility and autonomous transport in Saudi Arabia.