

കോഴിക്കോട്: വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടില്‍ വ്യക്തത വരുത്തണമെന്ന് രാജ്യസഭാ എംപി പി സന്തോഷ് കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് സന്തോഷ് കുമാര്‍ എംപി കത്തയച്ചു.
പൊതുജനങ്ങളില്‍ നിന്ന് പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് യാതൊരു സുതാര്യതയുമില്ലെന്നും എത്ര പിരിച്ചുവെന്നോ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നോ എങ്ങനെ വിനിയോഗിച്ചുവെന്നോ വ്യക്തമല്ലെന്നും സന്തോഷ് കുമാര്‍ എംപി പറയുന്നു. സംശയങ്ങള്‍ ഇല്ലാതാക്കാനുളള ഉത്തരവാദിത്തം മുന്‍ എംപി എന്ന നിലയില്‍കൂടി രാഹുല്‍ ഗാന്ധിക്കുണ്ടെന്നും സന്തോഷ് കുമാര്‍ കത്തില്‍ പറയുന്നു.
ഹരിയാന സീറ്റ് കോഴയില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണവിധേയര്‍ ഉന്നതരും രാഹുല്‍ ഗാന്ധിയുമായി അടുപ്പമുളളവരുമാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സന്തോഷ് കുമാര്‍ എംപി ആവശ്യപ്പെട്ടു.
Content Highlights: P Santosh Kumar letter to Rahul Gandhi, asks to clarify funds collected for Wayanad disaster victims