

ഒന്നര മാസം മുൻപ് ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി മരിച്ചു. നിലമ്പൂർ രാമൻകുത്ത് സ്വദേശി കാക്കപ്പാറ അയ്യൂബ് (54) ആണ് കിങ് ഫഹദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ജിദ്ദയിലെ മുശ്രിഫ അനാകഷിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. കഴിഞ്ഞ 30 വർഷമായി പ്രവാസിയായിരുന്ന അയ്യൂബിന് വാഹനാപകടത്തിൽ ഗുരുതര പരുക്കുകൾ ഏറ്റിരുന്നു. തുടർന്ന് ദീർഘനാളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം ജിദ്ദയിൽ തന്നെ കബറടക്കും.
മരണാനന്തര നടപടിക്രമങ്ങൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. പിതാവ്: കമ്മു, മാതാവ്: ആമിന, ഭാര്യ: ജസീന, മക്കൾ: ഹാഷിർ, ഹനാൻ, ഹൈഫ.
Content Highlights: A native of Nilambur in Kerala has died after suffering severe injuries in a road accident in Jeddah. The expatriate had been undergoing treatment but later succumbed to the injuries.