

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കാണാതായ രോഗിയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദ്രോഗിയായ 77കാരന്‍ മാക്കുട്ടി റാവുത്തറാണ് മരിച്ചത്. 36 മണിക്കൂറിന് ശേഷമാണ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 16ന് അഡ്മിറ്റ് ചെയ്ത രോഗിയെ 19ന് വൈകിട്ടോടെയാണ് കാണാതായത്. മെഡിസിന്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായ വിവരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസില്‍ അറിയിച്ച് പരാതി നല്‍കിയിരുന്നു. മൃതദേഹം ലഭിക്കുന്നതിന് തലേദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നു എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറയുന്നു.
Content Highlights: The body of a patient who went missing from Thrissur Medical College was found in a hospital toilet. The patient is believed to have been deceased for several hours before the body was discovered