

ഈ വര്‍ഷത്തെ ഹജ്ജ് സീസണിലേക്കുള്ള വിസാ വിതരണം നാളെ മുതല്‍ ആരംഭിക്കും. സൗദി ഹംജ്ജ് ഉംറ മന്ത്രാലത്തിന്റെ നേതൃത്വത്തില്‍ ഇതിന് വേണ്ടിയുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കി. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ നേരത്തെ വിസാ വിതരണം ആരംഭിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ നാല് മാസം ബാക്കി നില്‍ക്കെയാണ് ഹജ്ജ് വിസയുടെ വിതരണം ആരംഭിക്കുന്നത്. ആദ്യമായാണ് ഇത്ര നേരത്തെ തീര്‍ത്ഥാടകര്‍ക്ക് വിസ ലഭ്യമാക്കുന്നത് എന്നതും പ്രത്യേകതയാണ്. ഇന്ത്യയില്‍ നിന്ന് 1,75,025 പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 13,000ലധികം തീര്‍ത്ഥാടകരും ഈ സീസണില്‍ ഹജ്ജ് നിര്‍വഹിക്കും. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ നിന്നുളള തീര്‍ത്ഥാടകരുടെ നടപടികള്‍ ഏകോപിപ്പിക്കുന്നത്.
ഹജ്ജ് കര്‍മത്തിനെത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ യാത്ര, മക്ക-മദീന എന്നിവിടങ്ങളിലെ താമസം, മറ്റ് സജ്ജീകരണങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘം അടുത്തിടെ സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്തോനേഷ്യയില്‍ നിന്നാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിനായി എത്തുന്നത്.
രണ്ടാം സ്ഥാനത്ത് പാകിസ്താനും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണെന്ന് ഹംജ് ഉംറ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹജ്ജ് കര്‍മ്മങ്ങള്‍ക്കുള്ള അവസാന വട്ട ഒരുക്കങ്ങളാണ് ഇപ്പോള്‍ സൗദി അറേബ്യയില്‍ പുരോഗമിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പുണ്യസ്ഥലങ്ങളില്‍ 485 ഓളം ക്യാമ്പുകള്‍ സജ്ജമാക്കും. 73 ഹജ്ജ് കാര്യ ഓഫീസുകളുടെ അടിസ്ഥാന കരാര്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള ഹജ്ജ് കാര്യ ഓഫീസുകളുമായും സേവന ദാതാക്കളുമായുള്ള ഏകോപനം തുടരുകയാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ വിസ ലഭ്യമാക്കുന്നതിലൂടെ തീര്‍ത്ഥാടകര്‍ക്ക് യാത്രയുമായി ബന്ധപ്പെട്ട നടപടികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും സുഗമമായ യാത്ര ഉറക്കാക്കാനും സാഹയിക്കുമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
Content Highlights: Saudi Arabia has announced that Hajj visa distribution will begin from tomorrow, with all necessary procedures and preparations completed. Authorities have ensured that pilgrims will receive adequate safety measures, accommodation, and travel arrangements. The system is ready to support expatriates and Indian pilgrims for a smooth Hajj experience.