ആഗോളതലത്തിൽ ഒന്നാമതായി സൗദിയുടെ റോഡുകൾ; ലോക സാമ്പത്തിക ഫോറത്തിന്റെ അംഗീകാരം

രാജ്യത്തുടനീളമുള്ള റോഡ് ശൃംഖലയുടെ ദൈർഘ്യം നിലവിൽ 73,000 കിലോമീറ്ററിലധികമാണ്

ആഗോളതലത്തിൽ ഒന്നാമതായി സൗദിയുടെ റോഡുകൾ; ലോക സാമ്പത്തിക ഫോറത്തിന്റെ അംഗീകാരം
dot image

ലോക സാമ്പത്തിക ഫോറത്തിന്റെ റോഡ് നെറ്റ്‌വർക്ക് കണക്ടിവിറ്റി സൂചികയിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി. രാജ്യത്തിന്റെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നഗരങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമാണിത്.

രാജ്യത്തുടനീളമുള്ള റോഡ് ശൃംഖലയുടെ ദൈർഘ്യം നിലവിൽ 73,000 കിലോമീറ്ററിലധികമാണ്. വൻകരകളെയും പ്രവിശ്യകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്രയും വിപുലമായ റോഡ് ശൃംഖല നിർമ്മിച്ചതിലൂടെ സമീപകാലത്ത് ഈ മേഖലയിൽ സൗദി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചതെന്ന് വേൾഡ് ഇക്കണോമിക് ഫോറം ചൂണ്ടിക്കാട്ടി.

രാജ്യത്തെ പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അൽ ബഹയിൽ മാത്രം 1,777 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് വികസന പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. ഇത് അൽ ബഹയുടെ ഭൂപ്രകൃതിയും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കി മാറ്റിയിട്ടുണ്ട്. വിഷൻ 2030-ന്റെ ഭാഗമായി ടൂറിസം, ഗതാഗത മേഖലകളിൽ കൈവരിക്കുന്ന ഇത്തരം നേട്ടങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ കരുത്തുപകരും.

Content Highlights: Saudi Arabia has secured the top global ranking for road quality in the latest World Economic Forum assessment, highlighting the country's investment in modern transport infrastructure.

dot image
To advertise here,contact us
dot image