നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധം; തുടർ നടപടികൾ സ്വീകരിക്കില്ലെന്ന് ബിഹാർ പൊലീസ്

കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കും

നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധം; തുടർ നടപടികൾ സ്വീകരിക്കില്ലെന്ന് ബിഹാർ പൊലീസ്
dot image

പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മുട്ടുമടക്കി ബിഹാര്‍ സര്‍ക്കാര്‍. പ്രതിഷേധക്കാര്‍ക്ക് എതിരെ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് ബിഹാര്‍ പൊലീസ് അറിയിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്‌ഐആറുകളും റദ്ദാക്കാന്‍ തീരുമാനമായി. കാരണം കാണിക്കല്‍ നോട്ടീസുകള്‍ പിന്‍വലിക്കും.

കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാനും തീരുമാനിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ ഭാവിയില്‍ നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പട്‌നയിലെ സിവാറില്‍ നടന്ന പ്രതിഷേധത്തിന് നേരെയായിരുന്നു പൊലീസ് എകെ 47 തോക്ക് പ്രയോഗിച്ചത്. ഐസയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് നേരെയായിരുന്നു പൊലീസിന്റെ അതിക്രമം. സംഭവം വിവാദമായതിന് പിന്നാലെ ബിഹാറിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭിഷേക് പട്ടേലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

സാധാരണ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകര സേനകളെ അടക്കം നേരിടാന്‍ വേണ്ടി മാത്രമാണ് എകെ 47 തോക്ക് ഉപയോഗിക്കാറുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 ഉപയോഗിച്ചതില്‍ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ ലംഘനമായാണ് വിലയിരുത്തപ്പെട്ടത്. സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും വിദ്യാര്‍ത്ഥികളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

Content Highlights- Bihar Police has announced that no further action will be taken against those involved in protests against the NEET examination

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us