പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനവുമായി സൗദി; അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്ക്കരണം

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമാകുന്നതിന് പുതിയ നടപടി വഴിവെക്കും

പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനവുമായി സൗദി; അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്ക്കരണം
dot image

സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. അക്കൗണ്ടിങ് ജോലികളിലുള്ള സ്വദേശിവത്ക്കരണത്തിന്റെ ആദ്യഘട്ടത്തിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമാകുന്നതിന് പുതിയ നടപടി വഴിവെക്കും.

വിവിധ മേഖലകള്‍ക്ക് പിന്നാലെയാണ് സൗദി അറേബ്യയില്‍ അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. അഞ്ചോ അതിലധികമോ ജീവനക്കാറുള്ള സ്ഥാപനങ്ങളിലെ 40 ശതമാനം അക്കൗണ്ടിങ് ജോലികള്‍ സൗദി സ്വദേശികള്‍ക്ക് മാത്രമായി മാറ്റി വയ്ക്കണമെന്നാണ് പുതിയ നിര്‍ദേശം. വാണിജ്യ മന്ത്രാലയവുമായത്തിന്റെ സഹകരണത്തോടെ ഇന്ന് മുതല്‍ സ്വദേശിവത്ക്കരണ നടപടികള്‍ക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു.

സൗദി സ്വദേശികള്‍ക്ക് അക്കൗണ്ടിങ് മേഖലില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കകയാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ടാം ഘട്ടത്തില്‍ സ്വദേശിവത്ക്കരണ തോത് 50 ശതമാനമായി ഉയര്‍ത്തും. മൂന്നാം ഘട്ടത്തില്‍ ഇത് 60 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. അടുത്ത വര്‍ഷം ഒക്ടോബര്‍ 27 മുതല്‍ മൂന്നാം ഘട്ടം നിലവില്‍ വരുമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 2028-ഓടെ സ്വദേശിവത്ക്കരണ തോത് 70 ശതമാനമായി ഉയരും.

മൂന്നോ നാലോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ അഞ്ചാം ഘട്ടത്തില്‍ 30 ശതമാനം സൗദി സ്വദേശികളെ നിയമിക്കേണ്ടി വരും. അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നാലാം ഘട്ടം നടപ്പിലാക്കുന്നത് തുടരുകയും ചെയ്യാമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

പുതിയ തീരുമാനം വിവിധ സ്ഥാപനങ്ങളില്‍ അക്കൗണ്ടിങ് തസ്തികളില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. വന്‍കിട കമ്പനികളിള്‍ ഉള്‍പ്പെടെ അക്കൗണ്ടിങ് വിഭാഗങ്ങളില്‍ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. 2027-ഓടെ അക്കൗണ്ടിങ് മേഖലയിലെ സ്വദേശിവത്ക്കരണം 70 ശതമാനമാക്കി ഉയര്‍ത്തുമ്പോള്‍ ഈ മേഖലയിലെ പ്രവാസികളുടെ എണ്ണം നാമമാത്രമായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

Content Highlights: Saudi Arabia, indigenization is also being implemented in the accounting sector

dot image
To advertise here,contact us
dot image